ഫെബ്രുവരിയില്‍ ബോംബേ ഭാദ്ര നാഗര്‍ ഹവേലിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം മോഹന്‍ ദേല്‍ക്കറേയും ഹോട്ടല്‍ മുറിയില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു
ഡെല്‍ഹി : ബിജെപി എംപി റാം സ്വരൂപ് ശര്‍മ്മ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഹിമാചല്‍ പ്രദേശിലെ മണ്ടിയില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. ഇന്ന് രാവിലെയാണ് 62കാരനായ എംപിയെ വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ നോര്‍ത്ത് അവന്യൂവിലെ വീട്ടിവായിരുന്നു മരണം. എംപി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ചാര്‍ ദാമില്‍ തീര്‍ത്ഥാട നത്തിലായിരുന്നു. കുറച്ച് കാലമായി എംപി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. ശര്‍മ്മയുടെ പേഴ്സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനും മണ്ടിയിലായിരുന്നു.
ശര്‍മ്മയുടെ മരണത്തെ തുടര്‍ന്ന് ഇന്ന് ചേരാനിരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം മാറ്റി വെച്ചു. വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമാ യിരുന്നു ശര്‍മ്മ. 2014,2019 ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം വിജയിച്ചിരുന്നു. ഭാര്യക്കും മൂന്ന് ആണ്‍മക്കള്‍ക്കുമൊപ്പമാണ് അദ്ദേഹം താമ സിച്ചിരുന്നത്.
അതേസമയം സമയം ബിജെപി എംപി മാരുടെ ദുരൂഹമരണങ്ങള്‍ കൂടുന്നതില്‍ ആശങ്കയുണ്ട്. ഫെബ്രുവരിയില്‍ ബോംബേ ഭാദ്ര നാഗര്‍ ഹവേ ലിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം മോഹന്‍ ദേല്‍ക്കറേയും ഹോട്ടല്‍ മുറിയില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തെ പാര്‍ട്ടിക്കുള്ളില്‍ ഇരുവരും ചോദ്യം ചെയ്തതായി സംസാരമുണ്ട്. രണ്ട് മരണങ്ങളിലും ദുരൂഹത ഉണ്ടെന്ന് പറയപ്പെടുന്നു.











