പശ്ചിമബംഗാളില്‍ ബിക്കാനീര്‍ – ഗുവഹാത്തി ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തി ല്‍ മരണ സംഖ്യ ഉയരുന്നു. മറിഞ്ഞ ബോഗികള്‍ക്കിടയില്‍പ്പെട്ട് നാല് പേര്‍ മരിച്ചെന്നാണ് വി വരം. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിക്കാനീര്‍ – ഗുവഹാത്തി ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകട ത്തി ല്‍ മരണസംഖ്യ ഉയരുന്നു. മറിഞ്ഞ ബോഗികള്‍ക്കിടയില്‍പ്പെട്ട് നാല് പേര്‍ മരിച്ചെന്നാണ് വിവരം. നിരവ ധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പറ്റ്നയില്‍ നിന്ന് ഗുവഹാത്തിയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. വൈ കീട്ട് അഞ്ച് മണിയോടെയാണ് അപകടം. റെയില്‍വെ പൊലീസും ദേശീയ ദുരന്ത നിവരാണ സേനയും മറ്റ് റെയില്‍വെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ട്രെയിനിന്റെ 12 ബോഗികള്‍ അപകടത്തില്‍പ്പെട്ടതായി റെയില്‍വേ വ്യക്തമാക്കി. നാല് ബോ ഗി കള്‍ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നിരവധി കോച്ചുകള്‍ മറിഞ്ഞു കിടക്കുകയാ യി രുന്നു. ഇതിനിടയില്‍ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുക യാ ണ്.
പെട്ടെന്ന് ഒരു കുലുക്കം അനുഭവപ്പെടുകയും ബോഗികള്‍ പാളം തെറ്റുകയുമായിരുന്നുവെന്ന് യാത്രക്കാര്‍ പ്രതികരിച്ചു. ബംഗാളിലെ വടക്കന്‍ പ്രദേശമായ മൈനാഗുരിയിലാണ് അപകടം സംഭവിച്ച ഡോമോഹാ നി സ്ഥിതി ചെയ്യുന്നത്.