നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി പല തവണയായി 10 ല ക്ഷം രൂപ വാങ്ങിയെന്ന് ദിലീപ്. കേസില്‍ തനിക്ക് ജാമ്യം കിട്ടാനായി നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടുവെന്ന് ബാലചന്ദ്രകുമാര്‍ അവകാശപ്പെട്ടുവെന്നും ഇ തിന് പണമാവശ്യപ്പെട്ടുവെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ നടന്‍ ദിലീപ്. ബാല ച ന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി പല തവണയായി 10 ലക്ഷം രൂപ വാങ്ങിയെന്ന് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.
നടിയെ ആക്രമിച്ച കേസില്‍തനിക്ക് ജാമ്യം കിട്ടാനായി നയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടുവെന്ന് ബാലചന്ദ്ര കുമാര്‍ അവകാശപ്പെട്ടുവെന്നും ഇതിന് പണമാവശ്യപ്പെട്ടുവെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയു ന്നു. ജാമ്യത്തിനായി ബിഷപ്പിന്റെ സഹായം തേടാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്.ബിഷപ്പുമായി ത നിക്ക് അടുത്ത ബന്ധമുണ്ടെന്ന് ബാലചന്ദ്രകുമാര്‍ അവകാശപ്പെട്ടു.
ബിഷപ്പിന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായും നല്ല അടുപ്പമുണ്ട്. ബിഷപ്പ് വഴി നടിയെ ആക്രമിച്ച് കേ സു മായി ബന്ധപ്പെട്ട സത്യാവസ്ഥ മുഖ്യമന്ത്രിയേയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയുമടക്കം ബോധ്യപ്പെടു ത്തുമെന്നും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ തന്നെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കുമെന്നുമുള്ള വാഗ്ദാന മാണ് ബാലചന്ദ്രകു മാര്‍ നല്‍കിയതെന്ന് ദിലീപ് പറയുന്നു.
ജാമ്യം ലഭിക്കാന്‍ കാരണം നെയ്യാറ്റിന്‍കര ബിഷപ്പാണെന്നും തന്റെ ഇടപെടലിനെ തുടര്‍ന്നാണ് ജാമ്യം കി ട്ടിയതെന്നുമാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്. താന്‍ ജാമ്യത്തിലി റങ്ങി ഒരു മാസത്തിന് ശേഷം ബിഷപ്പി ന് പണം കൊടുക്കണമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞുവെന്നും ദിലീപ് ആരോപിക്കുന്നു.
മാത്രവുമല്ല കേസുമായി ബന്ധപ്പെട്ട് മറ്റ് ചിലരും ഇടപെട്ടുവെന്നും അവര്‍ക്കെല്ലാം പണം കൊടുക്കണമെ ന്നും പറഞ്ഞ് ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ഇത് നിരസിച്ചതോടെ വൈരാഗ്യമാ യി.എഡിജിപി സന്ധ്യയെ വിളിക്കുമെന്ന് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും ദിലീപ് പറഞ്ഞു.
ദിലീപിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ബാലചന്ദ്രകുമാര്‍
80 ദിവസം ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ ജയിലില്‍ വന്ന് കണ്ടവരില്‍ ഒരാളാണ് ബാലചന്ദ്ര കു മാര്‍. എന്നാല്‍ ദിലീപിന്റെ ആരോപണങ്ങളെല്ലാം ബാലചന്ദ്രകുമാര്‍ നിഷേധി ച്ചു. പണം നല്‍കി യത് സംഭവം നടക്കുന്നതിന് 10 വര്‍ഷങ്ങള്‍ക്ക് മുന്‍പാണെന്നും അത് സംവിധായകന്‍ എന്ന നി ലയിലാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ബിഷപ്പിന്റെ പേര് വലിച്ചിഴച്ചത് സാമുദായിക സ്പര്‍ ധയുണ്ടാക്കാനാണ്. സത്യവാങ് മൂലം പൊലീസ് അന്വേഷിക്കട്ടെയെന്നും ബാലചന്ദ്രകുമാര്‍ പറ ഞ്ഞു.
ചോദ്യം ചെയ്യല്‍ തുടരുന്നു
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളെയും കസ്റ്റംസ് ചോദ്യം ചെയ്തു കൊണ്ടിരി ക്കുകയാണ്. ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രതികളെ വേവ്വെറെയാണ് ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ നായരുടെ നേതൃ ത്വത്തിലാണ് ചോദ്യം ചെയ്യല്‍. ദിലീ പ് അടക്കമുള്ള പ്രതികളെ തുടര്‍ച്ചയായ മൂന്നു ദിവസം ചോദ്യം ചെയ്യാനാണ് ഹൈക്കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയിട്ടു ള്ളത്.