മനാമ : ബഹ്റൈനിലെ സർക്കാർ ആശുപത്രികളിൽ സന്ദർശകരായ സ്ത്രീകൾക്കുള്ള മെറ്റേണിറ്റി സേവനങ്ങൾക്ക് പുതുക്കിയ ഫീസ് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ആണ് ഈ തീരുമാനം പുറപ്പെടുവിച്ചത്.
പുതിയ ഫീസ് അനുസരിച്ച്,
- സ്വാഭാവിക പ്രസവത്തിന്: 425 ബഹ്റൈൻ ദിനാർ
- സിസേറിയൻ (സിജേറിയൻ സെക്ഷൻ) പ്രസവത്തിന്: 1,025 ബഹ്റൈൻ ദിനാർ
എന്നിങ്ങനെയാണ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്.
താഴെപ്പറയുന്ന വിഭാഗങ്ങൾക്ക് മാറ്റമില്ല
ബഹ്റൈനിൽ സ്ഥിരതാമസമുള്ളവരും
സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരുമായ സ്ത്രീകൾക്കുവേണ്ടി, നിലവിലുള്ള ഫീസ് ആനുകൂല്യങ്ങൾ തുടരുമെന്നും പുതിയ നിരക്കുകൾ ബാധകമാവില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഈ മാറ്റം സന്ദർശകർക്കായുള്ള ആരോഗ്യപരിചരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് വരുത്തിയതെന്ന് അധികൃതർ അറിയിച്ചു.