ഗതാഗത സ്തംഭനത്തിനും അപകടങ്ങള്‍ക്കും ഇത് കാരണമാകും.
പൊതുഗതാഗതത്തിന് തടസ്സം വരുത്തിയെന്ന കുറ്റമാകും ചുമത്തുക.
അബുദാബി : ബസ് സ്റ്റോപുകളില്‍ വാഹനം നിര്‍ത്തിയിടുന്നവര്‍ ശ്രദ്ധിക്കുക. ഇനിമുതല്‍ ഇങ്ങിനെ ചെയ്താല്‍ 2000 ദിര്‍ഹം പിഴയായി ലഭിക്കും,
യുഎഇയില്‍ എല്ലാ എമിറേറ്റുകളിലും ഇത് ബാധകമാണെന്ന് പൊതുഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു.
വാഹനങ്ങള്‍ ബസ് സ്റ്റോപ്പുകളില്‍ നിര്‍ത്തിയിടുന്നത് മൂലം ബസ്സുകള്‍ക്ക് യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും തടസ്സം സൃഷ്ടിക്കുന്നു. ഇതു മൂലം ബസ്സുകള്‍ക്ക് റോഡുകളില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കേണ്ടതായി വരുന്നു. ഇങ്ങിനെ ചെയ്യുന്നത് അപകടങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യുന്നു.
റോഡുകളില്‍ വാഹന ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കാന്‍ കാരണമാകുന്നതിനാലും ഇത് വലിയ കുറ്റമായി തന്നെ കണക്കാക്കും.
ബസ്സുകള്‍ക്കും ടാക്‌സികള്‍ക്കും മാത്രമായി നിര്‍ദ്ദേശിച്ചിട്ടുള്ള ലെയ്‌നുകളില്‍ മറ്റു വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതും കുറ്റകരമാണ് ഇതിന് 500 ദിര്‍ഹം പിഴ ലഭിക്കും.