ബലിപെരുന്നാള്‍ തിരക്കിനിടെയാണ് ബാഗ്ദാദ് മാര്‍ക്കറ്റില്‍ ചാവേര്‍ ആക്രമണം. തിങ്കളാഴ്ച രാത്രി വഹൈലാത്ത് മാര്‍ക്കറ്റിലാണ് സ്ഫോടനം
ബാഗ്ദാദ് : ഇറാഖ് തലസ്ഥാനായ ബാഗ്ദാദിലെ തിരക്കേറിയ മാര്‍ക്കറ്റിറ്റിലുണ്ടായ ചാവേര്‍ ആ ക്രമണത്തില്‍ 35 പേര്‍ മരിച്ചു. 60 പേര്‍ക്ക് പരുക്ക്. പലരുടേയും പരുക്ക് ഗുരുതരമാണ്. ബലി പെരുന്നാള്‍ തിരക്കിനിടെയാണ് ബാഗ്ദാദ് മാര്‍ക്കറ്റില്‍ ചാവേര്‍ ആക്രമണം. തിങ്കളാഴ്ച രാത്രി വഹൈലാത്ത് മാര്‍ക്കറ്റിലാണ് സ്ഫോടനം.
അടുത്തകാലത്ത് ഇറാഖില്‍ നടക്കുന്ന വലിയ ചാവേറാക്രമണങ്ങളിലൊന്നാണിത്. മരിച്ചവരില്‍ നി രവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. സ്‌ഫോടനത്തില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാ ണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടക വസ്തുക്കള്‍ ശരീ രത്തില്‍ കെട്ടി വെച്ച ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ക്കാ യി വന്‍ തോതില്‍ ജനങ്ങള്‍ തടിച്ചുകൂടിയ മാര്‍ക്കറ്റിലാണ് സ്ഫോടനമുണ്ടായത്.
ഭീകരവാദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് രംഗത്തെത്തി. അബു ഹംസ അല്‍-ഇറാഖി എന്ന ചാവേറാണ് ആക്രമണം നടത്തിയതെ ന്ന് ടെലഗ്രാം സന്ദേശത്തില്‍ ഐഎസ് അറി യിച്ചു. ഹീനമായ കുറ്റകൃത്യമാണ് ബലി പെരുന്നാള്‍ രാത്രിയില്‍ നടന്നതെന്ന് ഇറാഖ് പ്രസിഡന്റ് ബ ര്‍ം സാലിഹ് പറഞ്ഞു. ജനം സന്തോഷത്തോടെ ആഘോഷിക്കുന്നത് ഇഷ്ടമില്ലാത്തവരാണ് ആക്രമ ണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം മൂന്നാം തവണയാണ് ബാഗ്ദാദ് മാര്‍ക്ക റ്റില്‍ സ്ഫോടനമുണ്ടാകുന്നത്.











