ആന്ധ്രപ്രദേശില്‍ ബലാത്സംഗത്തെ എതിര്‍ത്ത പതിനാലുകാരിയുടെ വായില്‍ യുവാവ് ബലമായി ആ സിഡ് ഒഴിക്കുകയും കഴുത്തറുക്കുകയും ചെയ്തു. പെണ്‍ കുട്ടിയുടെ നില ഗുരുതരം. നെല്ലൂര്‍ ചെമുഡുഗുണ്ടയിലെ നക്കാലഗിരിജന്‍ കോ ളനിയില്‍ തിങ്കള്‍ രാത്രിയാണ് സംഭവം
ഹൈദരാബാദ് : ആന്ധ്രപ്രദേശില്‍ ബലാത്സംഗത്തെ എതിര്‍ത്ത പതിനാലുകാരിയുടെ വായില്‍ യുവാവ് ബലമായി ആസിഡ് ഒഴിക്കുകയും കഴുത്തറുക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ നില ഗുരുതരം. നെല്ലൂര്‍ ചെമുഡുഗുണ്ടയിലെ നക്കാലഗിരിജന്‍ കോളനിയില്‍ തിങ്കള്‍ രാത്രിയാണ് സംഭവം. അച്ഛനമ്മമാര്‍ ജോലി ക്ക് പോയിരുന്നതിനാല്‍ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഈ സമയം പ്രതി വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു.
രക്ഷാര്‍ഥം കുളിമുറിയിലേക്ക് ഓടിക്കയറിയെങ്കിലും പ്രതി വാതില്‍ പൊളിച്ച് അകത്തുകടന്നു. ലൈംഗി കമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത് എതിര്‍ത്തോടെ ടോയ്ലറ്റ് വൃത്തിയാക്കുന്ന ആസിഡ് പെണ്‍കുട്ടിയുടെ വായിലേക്ക് ഒഴിച്ചു. അലറിവിളിച്ചതോടെ പ്രതി കൈയില്‍ കരുതിയ കത്തിയുപയോഗിച്ച് പെണ്‍കുട്ടി യുടെ കഴുത്തറുത്ത് രക്ഷപ്പെട്ടു. രക്തത്തില്‍ കുളിച്ചുകിടന്ന കുട്ടിയെ സമീപവാസികള്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പ്രതി പെണ്‍കുട്ടിയുടെ ബന്ധുവാണെന്ന് സംശയിക്കുന്നതായും ഉടനെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.












