തെരഞ്ഞെടുപ്പിലെ കോഴ വിവാദവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം രാഷ്ട്രീയ പ്രേരി തമാണെന്ന് ജെആര്‍പി നേതാവ് സി കെ ജാനു.അന്വേഷണവുമായി സഹകരിച്ചുകൊണ്ട് തന്നെ നേരി ടുമെന്ന് അവര്‍ വ്യക്തമാക്കി
കൊച്ചി: തെരഞ്ഞെടുപ്പിലെ കോഴ വിവാദവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം രാഷ്ട്രീയ പ്രേരി തമാണെന്ന് ജെആര്‍പി നേതാവ് സി കെ ജാനു.അന്വേഷണവുമായി സഹകരിച്ചുകൊണ്ട് തന്നെ നേരി ടുമെന്ന് അവര്‍ വ്യക്തമാക്കി.ബത്തേരി കോഴ വാഗ്ദാന കേസില്‍ ശബ്ദപരിശോധനയ്ക്ക് ഹാജരായ ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍.
കാക്കാനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടത്തിയ ശബ്ദ പരിശോധന രണ്ട് മണിക്കൂറോളം നീണ്ടു. പൊ ലിസ് എഴുതി കൊണ്ട് വന്ന രേഖകള്‍ വായിച്ച ശേഷം മറുപടി പറയാന്‍ ആവശ്യപ്പെട്ടു. ഫോണില്‍ നടന്ന സംഭാഷണങ്ങളില്‍ സംഘടനാപരമായി പലതും ഉണ്ടായിരുന്നു. സുല്‍ത്താന്‍ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിച്ചപ്പോള്‍ ഉണ്ടായ എല്ലാവിധ സാമ്പത്തിക ഇടപാടുകളും നടത്തിയത് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ്.അതിന്റെ എല്ലാ രേഖകളും കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്.ഫോണ്‍ ശബ്ദരേഖ യില്‍ പറയുന്ന 35 ലക്ഷം രൂപയുടെ പരാമര്‍ശം ഒന്നും തന്നെ പൊലിസ് കൊണ്ട് വന്ന രേഖയില്‍ ഉണ്ടായി രുന്നില്ല. കേസ് അതിന്റെ വഴിക്ക് നടക്കട്ടെയെന്നും സി കെ ജാനു പറഞ്ഞു.
കേസിലെ സാക്ഷി പ്രസീത അഴീക്കോടും ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയ ലും ശബ്ദപരിശോധനയ്ക്ക് ഹാജരായി. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാ കന്‍ ജെആര്‍പി നേതാവ് സി കെ ജാനുവിന് കെ സുരേന്ദ്രന്‍ 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസി ലാണ് ശബ്ദ സാമ്പിളുകള്‍ പരിശോധിക്കുന്നത്.










