ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്കെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ള വരോ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരോ ആയിരിക്കണമെന്ന് മലപ്പുറം ജില്ല കല ക്ടറുടെ കര്‍ശന നിര്‍ദേശം
മലപ്പുറം: ബക്രീദിനോടനുബന്ധിച്ച് ആരാധനാലയങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശന മായി പാലിക്കണമെന്ന് മലപ്പുറം ജില്ല കലക്ടര്‍. 40 പേരെ മാത്രമേ പള്ളികളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുകയുള്ളൂ. പ്രാര്‍ത്ഥനക്കെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരോ ആയിരിക്കണം.
ബലികര്‍മ്മം നടക്കുന്ന സമയത്ത് വളരെ കുറച്ച് പേര്‍ മാത്രമേ കൂടാന്‍ പാടള്ളൂ. ബലികര്‍മ്മം നട ത്തിയ മാംസം വീടുകളിലേക്ക് പാര്‍സലായി വിതരണം ചെയ്യുന്നതിനുള്ള സജ്ജീകരണം ബന്ധപ്പെ ട്ടവര്‍ നടത്തണം. ഗൃഹ സന്ദര്‍ശനം പരമാവധി ഒഴിവാക്കേണ്ടതാണ്. 10ന് താഴെയുള്ളവരും 60ന് മു കളിലുള്ളവരും മറ്റ് അസുഖങ്ങള്‍ ഉള്ളവരും വീടുകളില്‍ നിന്ന് അനാവശ്യമായി പുറത്ത് പോകാന്‍ പാടില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി.
ആരാധനാലയങ്ങളിലെ ആളുകളുടെ എണ്ണം സംബന്ധിച്ച് വരുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. കടകളില്‍ പരമാവധി തിരക്ക് കുറക്കു ന്ന തിനും സാമൂഹിക അകലം പാലിക്കുന്നതിനും, സാനിറ്റൈസേഷന്‍ നടത്തുന്നതിന് സൗകര്യം ഏര്‍ പ്പെടുത്തേണ്ടതും കൂടാതെ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്.











