ബംഗ്ലാദേശ് : ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അപ്രതീക്ഷതമായ രാജി ഇന്ത്യയ്ക്ക് സാമ്പത്തികമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
2009-ല്‍ ഷെയ്ഖ് ഹസീന ബംഗ്ലാദേശിന്റെ അധികാരമേറ്റതു മുതല്‍ ബംഗ്ലാദേശ് ഇന്ത്യയുടെ പ്രധാന സഖ്യകക്ഷിയാണ്. ബംഗ്ലാദേശിലെ പ്രക്ഷുബ്ധത ഇതിനകം തന്നെ നിരവധി ഇന്ത്യന്‍ കമ്പനികളെ ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് രാജ്യത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന കമ്പനികളെ ബംഗ്ലാദേശുമായി ബന്ധമുള്ള ഇന്ത്യന്‍ കമ്പനികളുടെ ഓഹരികള്‍ ഇടിവ് നേരിട്ടതിനാല്‍ ഓഹരി വിപണിയിലും ആഘാതം പ്രകടമാണ്.
സഫോള ഭക്ഷ്യ എണ്ണയ്ക്ക് പേരുകേട്ട മാരികോ കമ്ബനിയുടെ വരുമാനത്തിന്റെ 11-12% ബംഗ്ലാദേശില്‍ നിന്നാണ് ലഭിക്കുന്നത്. ബംഗ്ലാദേശിലെ നിലവിലെ പ്രതിസന്ധി മൂലം മാരികോയുടെ സ്റ്റോക്ക് 4% കുറഞ്ഞു. ഈ പ്രതിസന്ധി മാരികോയുടെ വില്‍പ്പനയെ ഭാവിയില്‍ തടസ്സപ്പെടുത്തിയേക്കാം. ബംഗ്ലാദേശില്‍ നിന്ന് ഏകദേശം 25% വരുമാനം നേടുന്ന ഇന്ത്യന്‍ കമ്ബനിയാണ് പേള്‍ ഗ്ലോബല്‍ ഇന്‍ഡസ്ട്രീസ്. ബംഗ്ലാദേശ് പ്രതിസന്ധിയ്ക്ക് ശേഷം കമ്പനിയുടെ ഓഹരികളില്‍ മൂന്ന് ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. ഇമാമിയുടെ ഓഹരികളും നാല് ശതമാനത്തിലധികം ഇടിഞ്ഞു.
ഇവയൊക്കെ കൂടാതെ ബേയര്‍ കോര്‍പ്, ജിസിപിഎല്‍, ബ്രിട്ടാനിയ, വികാസ് ലൈഫ് കെയര്‍, ഡാബര്‍, ഏഷ്യന്‍ പെയിന്റ്സ്, പിഡിലൈറ്റ്
ഇവയൊക്കെ കൂടാതെ ബേയര്‍ കോര്‍പ്, ജിസിപിഎല്‍, ബ്രിട്ടാനിയ, വികാസ് ലൈഫ് കെയര്‍, ഡാബര്‍, ഏഷ്യന്‍ പെയിന്റ്സ്, പിഡിലൈറ്റ്, ജൂബിലന്റ് ഫുഡ് വര്‍ക്ക്സ്, ബജാജ് ഓട്ടോ എന്നീ ഇന്ത്യന്‍ കമ്പനികളിലും ഓഹരിയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്.