ബംഗ്ലാദേശിലെ ചിറ്റഗോങിലെ ഷിപ്പിങ് കണ്ടെയ്നര്‍ ടെര്‍മിനലില്‍ ഉണ്ടായ ഉഗ്രസ് ഫോടനത്തില്‍ 49 പേര്‍ മരിച്ചു. സംഭവത്തില്‍ 450ലധികം പേര്‍ക്കാണ് പരിക്കേ റ്റി രിക്കുന്നതെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ച രാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായതെന്നും ബംഗ്ലാദേശ് ആരോഗ്യ മന്ത്രിയെ ഉദ്ധ രിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു
ധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോങിലെ ഷിപ്പിങ് കണ്ടെയ്നര്‍ ടെര്‍മിനലില്‍ ഉണ്ടായ ഉഗ്രസ്‌ഫോടന ത്തില്‍ 49 പേര്‍ മരിച്ചു. സംഭവത്തില്‍ 450ലധികം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നതെന്നും മരണസം ഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ച രാത്രിയോടെയാണ് തീപ്പിടിത്തമുണ്ടാ യതെന്നും ബംഗ്ലാദേശ് ആരോഗ്യ മന്ത്രിയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. അതി നാല്‍ മരണ സംഖ്യ വരും മണിക്കൂറുകളില്‍ കൂടാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഡിപ്പോയി ലുണ്ടായ എന്തോ രാസപ്രവര്‍ത്തനം മൂലമാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരു ത്തല്‍. സ്‌ഫോടനത്തെ തുടര്‍ന്നാണ് തീ പടര്‍ന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നതായി വൃത്തങ്ങള്‍ അറിയിച്ചു.
ബംഗ്ലാദേശിന്റെ തെക്കന്‍ തുറമുഖ നഗരമായ ചിറ്റഗോങില്‍ നിന്ന് 40 കിലോമീറ്റര്‍ മാറിയുള്ള സീതാ കുന്ദയിലാണ് അപകടം. ടെര്‍മിനലില്‍ അഗ്നിബാധയുണ്ടായപ്പോള്‍ തീയണക്കാന്‍ ശ്രമിച്ചവരാണ് സ്‌ഫോടനത്തില്‍ പെട്ടത്. തീപിടിത്തമുണ്ടായ ഹൈഡ്രജന്‍ പെറോക്സൈഡ് കണ്ടെയ്നറില്‍ നിന്ന് ഡിപ്പോയില്‍ സൂക്ഷിച്ചിരുന്ന മറ്റു കെമി ക്കല്‍ കണ്ടെയ്നറുകളിലേക്ക് തീ പടര്‍ന്നതാണ് പൊട്ടിത്തെ റിക്കു കാരണം എന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേര്‍ന്ന നാല്‍പതോളം അഗ്നിശമന സേനാ ജീവനക്കാര്‍ക്കും പത്തോളം പൊലീസുകാര്‍ക്കും രണ്ടാമതുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ പരി ക്കേറ്റു. രക്ഷാപ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ പട്ടാളത്തിന്റെ സഹായം തേടി. രാത്രി ഒമ്പത് മണിയോ ടെയാണ് തീപിടിത്തമുണ്ടായതെന്നും അര്‍ദ്ധരാത്രിയോടെയാണ് സ്‌ഫോടനമുണ്ടായതെന്നും പൊ ലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.