ഇരുപത്തിരണ്ട് ദിവസം കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ തടങ്കലിലാക്കി ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും നഗ്‌നവീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി
കൊച്ചി : ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതി ഉടന്‍ പിടിയിലാകുമെന്ന് കൊച്ചി ഡി.സി.പി ഐശ്വര്യ ഡോഗ്രേ. പ്രതി ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ക ണ്ണൂര്‍ സ്വദേശിനിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലി നെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീ സാണ് നേരത്തെ കേസെടുത്തിട്ടുള്ളത്.അന്വേഷണത്തിന് പ്രത്യേകസംഘത്തേയും ചുമതലപ്പെ ടുത്തിയിട്ടുണ്ടെന്ന് ഡി.സി.പി അറിയിച്ചു. രണ്ട് തവണ അന്വേഷണ സംഘം തൃശ്ശൂരിലെത്തി പരി ശോധന നടത്തിയിരുന്നു. എന്നാല്‍ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇരുപത്തിരണ്ട് ദിവസം കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ തടങ്കലിലാക്കി ക്രൂരമായി മര്‍ദ്ദി ക്കുകയും പീഡിപ്പിക്കുകയും നഗ്‌നവീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടു ത്തുക യും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. യുവതിയില്‍ നിന്ന് 5 ലക്ഷം രൂപ വാങ്ങിയതായും പരാതിയിലുണ്ട്. ഫ്ളാറ്റില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൂട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ശരീരത്തില്‍ പൊളളലേല്‍പ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. 22 ദിവസങ്ങള്‍ക്ക്ശേഷം യുവതി ഒരുവിധം ഫ്ളാറ്റില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
അതെസമയം അതിക്രൂരമായി പീഡനത്തിനിരയായ യുവതി പരാതി നല്‍കി നാലുമാസമായിട്ടും പ്രതിയെ പിടികൂടാത്ത പൊലീസ് നടപടിയെ വനിതാകമ്മീഷന്‍ അപലപിച്ചു. ചെയര്‍പേഴ്സന്‍ എം സി ജോസഫൈന്‍ സിഐയെ ഫോണില്‍വിളിച്ച് താക്കീത് നല്‍കി. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യ ണ മെന്നും നിര്‍ദ്ദേശിച്ചു
ഒരുവര്‍ഷമായി യുവതിയും മാര്‍ട്ടിനും ഒരുമിച്ച് കൊച്ചിയിലെ ഫ്ളാറ്റിലാണ് താമസം. ഇതിനിടെ ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് ശാരീരിക പീഡനത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. എറണാക്കുളം മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ 2020 ഫെബ്രുവരി മുതലാണ് പീഡനം നടന്നത്.