ഡോണ്‍ പാലത്തറയുടെ സംവിധാനത്തില്‍ വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ, നില്‍ജ കെ. ബേ ബി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫാമിലി’ 52ാമത് റോട്ടര്‍ ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
കൊച്ചി: ഡോണ്‍ പാലത്തറയുടെ സംവിധാനത്തില്‍ വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ, നില്‍ജ കെ. ബേബി എ ന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫാമിലി’ 52ാമത് റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ന്യുട്ടണ്‍ സിനിമയുടെ ബാനറില്‍ സനിറ്റ ചിറ്റിലപ്പിള്ളിയാണ് ചിത്രം നിര്‍മിച്ചത്. നെതര്‍ലാന്‍ഡ്സ്സില്‍ ജനുവരി 26 മുതല്‍ ഫെബ്രുവരി 6 വരെ ചലച്ചിത്രമേള നടക്കും.
ഡോണ്‍ പാലത്തറയുടെ ആറാമത് ചിത്രമായ ‘ഫാമിലി’,കുടുംബങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ എ ങ്ങനെ ഒരു മാഫിയ പോലെ അവരുടെ ഉള്ളില്‍ വിദഗ്ധമായി കൈകാര്യം ചെയ്യുന്നു എന്ന് ചര്‍ച്ച ചെ യ്യുന്നു. മതവും കുടുംബവും എങ്ങനെ പരസപരം സമരസപ്പെട്ടിരിക്കുന്നു എന്ന ചോദ്യവും ചിത്രം മു ന്നോട്ട് വയ്ക്കുന്നു. ‘മധ്യകേരളത്തിന്റെ ദൃശ്യഭംഗിയും സിനിമയിലെ കഥാപാത്രങ്ങളുടെ ജീവിതങ്ങളും ത മ്മിലുള്ള വൈരുധ്യത്തെയും സ്‌ക്രീനില്‍ ചിത്രീകരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ചിത്രം വ്യത്യ സ്തമായ ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്ന് കരുതുന്നു’-ചിത്രത്തിന്റെ രചയിതാവും സംവിധായകനും എഡിറ്ററുമായ ഡോണ്‍ പാലത്തറ പറയുന്നു.