പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്
ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമി ഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇരു വരും ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണ്. അവര്‍ പലപ്പോഴും പരസ്പരം വീടുകള്‍ സന്ദര്‍ശിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ജൂലൈ 25ന് പെണ്‍കുട്ടി ഒരു പുസ്തകം വാങ്ങാനായി ആണ്‍സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്നു. ഈ സമ യം വീട്ടില്‍ തനിച്ചായിരുന്ന ആണ്‍കുട്ടി സഹപാഠിയെ യുവതി യെ ബലാത്സംഗം ചെയ്യുകയാ യിരുന്നു. പിന്നീട് വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായും പൊലിസ് പറയുന്നു. ഓഗസ്റ്റ് മാസത്തി ലും പലതവണയായി ആണ്‍കുട്ടി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി അടുത്തിടെ ഛര്‍ദ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ അവളുടെ അമ്മ സമീപത്തെ ഇഎസ്ഐ ആശു പത്രിയില്‍ കൊണ്ടുപോയി. അവിടെ വച്ചാണ് പെണ്‍കുട്ടി 5 മാസം ഗര്‍ഭിണായാണെന്നറിയുന്നത്. തുടര്‍ ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.