സുപ്രീം കോടതിയുടെ അനുമതി ലഭിച്ച സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷയ്ക്കായി പുതു ക്കിയ ടൈംടേബിള്‍ തയ്യാറാക്കുമെന്ന് സംസ്ഥാന വി ദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറി യിച്ചു
തിരുവനന്തപുരം: സുപ്രീം കോടതിയുടെ അനുമതി ലഭിച്ച സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷ യ്ക്കായി പുതുക്കിയ ടൈംടേബിള്‍ തയ്യാറാക്കു മെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കുട്ടികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത വിധത്തില്‍ പരീക്ഷ നടത്തുമെന്ന് മന്ത്രി പറ ഞ്ഞു,
ചോദ്യപേപ്പര്‍ നേരത്തെ തന്നെ സ്‌കൂളികളില്‍ എത്തിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും അണുനശീ കരണം നടത്തും. മുഖ്യമന്ത്രിയെ കണ്ട് സ്‌കൂള്‍ തുറക്കുന്നുള്‍പ്പടെ തീരുമാനിക്കും. പരീക്ഷ നടത്തു ന്നതിനെതിരെ ചിലര്‍ പ്രചാരണം നടത്തുന്നുണ്ട്. പരീക്ഷ എഴുതാനാഗ്രഹിക്കുന്നവര്‍ക്ക് ഇത് ബുദ്ധി മുട്ടുണ്ടാക്കും. കുട്ടികളെ നിരുത്സാഹപ്പെടുത്തരുത്. സ്‌കൂള്‍ തുറക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം വേണം. സ്‌കൂള്‍ തുറക്കുന്നതിനെ സംബന്ധിച്ച് മികച്ച ആലോചന വേണമെന്നും മന്ത്രി പറഞ്ഞു.
പരീക്ഷയെഴുതാന്‍ എത്തുന്ന ഒരു വിദ്യാര്‍ത്ഥിക്ക് പോലും രോഗബാധ ഉണ്ടാകാത്ത തരത്തില്‍ ക്രമീ കരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലത്തിലൂടെ അ റിയിച്ചിരുന്നു.