കേന്ദ്രത്തെ വിമര്‍ശിക്കാവന്‍ പ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്ന അറു പതിലേറെ വാക്കു കളും പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയതിന് പിന്നാലെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയുള്ള പ്രതി ഷേധങ്ങള്‍ക്കും വിലക്ക്.
ന്യൂഡല്‍ഹി : കേന്ദ്രത്തെ വിമര്‍ശിക്കാവന്‍ പ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്ന അറുപതി ലേറെ വാക്കുകളും പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയ തിന് പിന്നാലെ പ്ലക്കാര്‍ഡ് ഉയര്‍ത്തി യുള്ള പ്രതിഷേധങ്ങള്‍ക്കും വിലക്ക്. ലഘുലേഖകള്‍ വിതരണം ചെയ്യരുതെന്നും പുതിയ വിലക്കിലുണ്ട്.
തുടര്‍ച്ചെയായുള്ള പ്രതിപക്ഷ പ്രതിഷേധം നേരിടാനാണ് പുതിയ നീക്കം. ലഘുലേഖകള്‍, ചോദ്യാവലിക ള്‍,വാര്‍ത്ത കുറിപ്പുകള്‍ എന്നിവ വിതരണം ചെയ്യാന്‍ പാടില്ല. അ ച്ചടിച്ചവ വിതരണം ചെയ്യണമെങ്കില്‍ മു ന്‍കൂര്‍ അനുമതി തേടണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതടങ്ങിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അംഗങ്ങള്‍ക്ക് കൈ മാറി. വിലക്ക് നേരത്തെയും ഉ ണ്ടായിരുന്നതാണെന്നും പാലിക്കണമെന്നുമാണ് നിര്‍ദേശം.
പാര്‍ലമെന്റ് വളപ്പിലെ പ്രതിഷേധങ്ങള്‍ക്കും വിലക്ക്
അഴിമതി ഉള്‍പ്പെടെയുള്ള വാക്കുകള്‍ക്ക് പാര്‍ലമെന്റില്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ ഉത്തരവ്. പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധമോ ധര്‍ണ്ണയോ സത്യഗ്രഹമോ പാടില്ലെന്നാണ് പു തിയ ഉത്തരവ്.സെക്രട്ടറി ജനറലിറേതാണ് ഒറ്റ വരിയിലുള്ള ഉത്തരവ്. മതപരമായ ചടങ്ങുകള്‍ക്കും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്. ഉത്തരവ് ലംഘിച്ചാല്‍ എന്താകും നടപടിയെന്ന് വ്യക്തമല്ല.