– വിദ്യാര്‍ത്ഥികളും വിദഗ്ധരും ആശയങ്ങള്‍ പങ്കിട്ടു
– 14 വിഷയങ്ങളില്‍ ചര്‍ച്ച നടന്നു
അങ്കമാലി: കേരളത്തിലെ പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ പ്രമുഖ വ്യവസായ, കോര്‍പറേറ്റ് വിദഗ്ധരുമായി നേരിട്ട് സംവദിക്കാനും അറിവ് നേടാനും സൗക ര്യമൊരുക്കി അസാപ് കേരള സംഘടിപ്പി ച്ച പ്രൊഫഷനല്‍ സ്റ്റുഡന്റ്സ് സമ്മിറ്റ് അങ്കമാലിയില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാ ഭ്യാസ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് പു തിയകാല അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉച്ചകോടി ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി എത്തിയ പ്രമുഖ ശാസ്ത്ര ജ്ഞനും മുന്‍നിര വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് എക്സിക്യൂട്ടീവ് ചെയര്‍മാനുമായ പത്മ ഭൂ ഷണ്‍ ഡോ. കൃഷ്ണ എല്ല മുഖ്യപ്രഭാഷണം നടത്തി. നൂതാനാശയങ്ങളിലൂടെ എങ്ങനെ സംരഭകരാകാമെന്ന വിഷയത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം വിദ്യാര്‍ത്ഥികളുമായി നേരിട്ട് സംവദിക്കുകയും ചെയ്തു.
ചീഫ് സെക്രട്ടറി വി പി ജോയ് ഐഎഎസ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയ്, അസാപ് കേരള സിഎംഡി ഡോ. ഉഷ ടൈറ്റസ് എന്നിവര്‍ ഉല്‍ഘാടന സെഷനില്‍ സംബന്ധിച്ചു. ശേഷം വിവിധ വേദികളിലായി നടന്ന വിഷയ സംബന്ധമായ 14 സെഷനുകളില്‍ വ്യവസായ, കോര്‍പറേറ്റ്, അക്കാദമിക് രംഗങ്ങളില്‍ നിന്നുള്ള 25 വിദഗ്ധര്‍ വിഷയങ്ങള്‍ അവതരിപ്പിക്കുകയും ശേഷം വിദ്യാര്‍ത്ഥി കളുമായി സംവദിക്കുകയും കേരളത്തില്‍ വൈജ്ഞാനിക സമ്പദ്വ്യവസ്ഥയെ എങ്ങനെ പരിപോഷിപ്പി ക്കാമെന്ന വിഷയത്തില്‍ ചര്‍ച്ചകളും ഈ വേദികളില്‍ നടന്നു. 400ലേറെ പ്രൊഫഷനല്‍ കോളെജുകളില്‍ നിന്നായി 2000ഓളം വിദ്യാര്‍ത്ഥികളും 500ലേറെ അധ്യാപകരും ഉച്ചകോടിയില്‍ പങ്കെടുത്തു.
നാഷനല്‍ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ഭൂഷണ്‍ പട്വര്‍ധന്‍, ആമ സോണ്‍ വെബ് സര്‍വീസസ് ഇന്ത്യ എജുക്കേഷന്‍ വിഭാഗം മേധാ വി അമിത് മേത്ത, ഹിറ്റാചി പേമെന്റ് സര്‍ വീസസ് കോഫൗണ്ടര്‍ ലോണ്‍ലി ആന്റണി, പ്രമുഖ ആര്‍കിടെക്റ്റ് ചിത്ര വിശ്വനാഥ്, ഡോ. ബെന്നി കൂര്യാ ക്കോസ്, ഐഐഎം കോഴിക്കോട് ഗസ്റ്റ് ഫാക്കല്‍റ്റി ബിമല്‍ നായര്‍, നാഷനല്‍ ലോസ്‌കൂള്‍ ഓഫ് ഇന്ത്യ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുള്‍ ജോര്‍ഡ് സ്‌കറിയ, അഡ്വ.പാര്‍വതി മേനോന്‍, ജനറോബോട്ടി ക്സ് സഹസ്ഥാപകനും സിഇഒയുമായ വിമല്‍ ഗോവിന്ദ് എം കെ, നവാള്‍ട്ട് സിഇഒ സന്ദിത്ത് തണ്ടശ്ശേരി, ഡെ ന്റ്കെയര്‍ ഡെന്റല്‍ ലാബ് സ്ഥാപകന്‍ ജോ ണ്‍ കൂര്യാക്കോസ്, എയിംസ് കോളെജ് ഓഫ് നഴ്സിങ് പ്രിന്‍ സിപ്പല്‍ ഡോ ലത വെങ്കടേശന്‍, യുഎഇയിലെ ഗള്‍ഫ് മെഡിക്കല്‍ യൂനിവേഴ്സിറ്റി കോളെജ് ഓഫ് നഴ്സി ങ് ഡീന്‍ പ്രൊഫ.സെല്‍വ, ടൈറ്റസ് ചാക്കോ, ക്രെഡ് ചീഫ് ഡിസൈന്‍ എഞ്ചിനീയറും അഗം ബാന്‍ഡ് സ്ഥാപകനുമായ ഹരീഷ് ശിവരാമകൃഷ്ണന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ പങ്കെടുത്തു. അകം ബാ ന്‍ഡിന്റെ സംഗീത പരിപാടിയോടെ ഉച്ചകോടി സമാപിച്ചു