സത്യപ്രതിജ്ഞ ചടങ്ങില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുമെന്ന പരാതി സര്‍ക്കാര്‍ കരുതലോടെ മറികടന്നു
തിരുവനന്തപുരം : സത്യപ്രതിജ്ഞ ചടങ്ങില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുമെന്ന പരാതി സര്‍ക്കാര്‍ കരുതലോടെ മറികടന്നു. ട്രിപ്പിള്‍ലോക്ഡൗണ്‍ നിലവിലുള്ള തിരുവനന്തപുരത്ത് സത്യ പ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കുന്നത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും അതിനാല്‍ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയും നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചായിരുന്നു രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.
ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം തുടക്കം മുതല്‍ ഒടുക്കം വരെ കോവിഡ് പ്രോട്ടോ ക്കോള്‍ രിധിയിലായിരുന്നു. അഞ്ഞൂറില്‍ താഴെ അതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്. തിരു വനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് തയ്യാറാക്കിയ പന്തലി ലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയായത്. സാമൂഹിക അകലം ഉറപ്പു വരുത്തിയ ഇരിപ്പി ടങ്ങള്‍. മാസ്‌കും സാനിറ്റെസറും. കോവിഡ് പശ്ചാത്തലത്തില്‍ 500 പേര്‍ ചടങ്ങില്‍ പങ്കെടുക്കു മെന്നായിരുന്നു അറിയിച്ചെതെങ്കിലും 400 ല്‍ താഴെ ആളുകള്‍ മാത്രമാണ് പങ്കെടുത്തത്.
സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെയും സാമൂഹിക മാധ്യമങ്ങളിളൂടെയും ചടങ്ങ് ലൈവായി കാണു ന്നതിനും സൗകര്യം ഒരുക്കിയിരുന്നു. ഉച്ചക്ക് 2.45 ഓടെ ചടങ്ങുകള്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണ റായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ 21 അംഗ മന്ത്രിസഭയിലെ ഓരോ മന്ത്രിമാരും അധികാരമേറ്റു. ചടങ്ങിന് ശേഷം ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോഴും ഗവര്‍ണറും മന്ത്രിമാരും മാസ്‌ക് ധരിച്ചിരുന്നു. വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ മഹാമാരിക്കാലത്ത് അധികാരമേറ്റ സര്‍ ക്കാര്‍ എന്ന നിലയില്‍ കൂടിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ചരിത്രത്തിലിടം നേടുക.