എല്ലാവര്‍ക്കും ജീവിക്കാനും അഭിപ്രായം പറയാനുമുള്ള സാമൂഹ്യചുറ്റുപാട് ഉണ്ടാവണം എന്നതിന്റെ അടിസ്ഥാനത്തിലാണ് ടിപിയുടെ ബാഡ്ജ് ധരിച്ചതെന്ന് രമ മാധ്യമങ്ങളോട്
തിരുവനന്തപുരം : പ്രിയതമന്റെ നീറുന്ന ഓര്‍മകളില്‍ കെ കെ രമ എംഎല്‍എയായി സത്യപ്ര തി ജ്ഞ ചെയ്തു. രാഷ്ട്രീയ വൈരികളുടെ കൊലക്കത്തിക്കിരയായി കൊല്ലപ്പെട്ട രക്തസാക്ഷിയും ഭര്‍ ത്താവുമായ ടി പിയുടെ ബാഡ്ജ് ധരിച്ചാണ് രമ നിയമസഭയിലെത്തിയത്. സാരിയില്‍ ചന്ദ്രശേഖ രന്റെ ചിത്രം ബാഡ്ജായി അണിഞ്ഞാണ് രമ സത്യവാചകം ചൊല്ലിയത്. യുഡിഎഫ് പിന്തുണയോ ടെ വടകരയില്‍ നിന്ന് മത്സരിച്ചു ജയിച്ച രമ സഗൗരവം ആണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യ പ്ര തിജ്ഞയ്ക്കു പിന്നാലെ നിറഞ്ഞ കൈയ്യടികളോടെയാണ് രമയെ സഭാംഗങ്ങള്‍ ഇരിപ്പിടത്തി ലേക്കു മടക്കി അയച്ചത്.
എല്ലാവര്‍ക്കും ജീവിക്കാനും അഭിപ്രായം പറയാനുമുള്ള സാമൂഹ്യചുറ്റുപാട് ഉണ്ടാവണം എന്നതി ന്റെ അടിസ്ഥാനത്തിലാണ് ടിപിയുടെ ബാഡ്ജ് ധരിച്ചതെന്ന് രമ മാധ്യമങ്ങളോട് പറഞ്ഞു. സഭയില്‍ ആര്‍.എം.പി നിലപാടുകളായിരിക്കും പ്രകടിപ്പിക്കുകയെന്നും യോജിച്ച വിഷയങ്ങളില്‍ പ്രതിപക്ഷ ത്തിനൊപ്പമായിരിക്കുമെന്നും സഭയില്‍ പ്രത്യേക ബ്ലോക്കായിട്ടായിരിക്കും ഇരിക്കുകയെന്നും അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
പതിനഞ്ചാം കേരള നിയമസഭയില്‍ വടകരയില്‍ നിന്നുള്ള ആര്‍.എം.പി പ്രതിനിധിയായ കെകെ രമ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെയാണ് കന്നിയങ്കത്തിലാണ് പരാജയപ്പെ ടുത്തി യത്.