ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
മെയിന്‍പുരി : ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് ഉള്‍പ്പെടെ മൂ ന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുരവലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മൂന്ന് മാസം മുമ്പ് ബലാത്സം ഗത്തിന് ഇരയായി ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ജീവനോടെ ചുട്ടുകൊന്നത്.
മൂന്ന് മാസം മുമ്പ് അഭിഷേക് എന്നയാള്‍ മകളെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍ കുട്ടിയുടെ മാതാവ് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടി ഇക്കാര്യം മറച്ചുവച്ചു. വയറുവേദന അനുഭവ പ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് വിവരം പഞ്ചായത്തിനെ അറിയിച്ചു. പഞ്ചായത്ത് യോഗത്തി ല്‍ പ്രതി പെണ്‍കുട്ടിയെ വിവാഹം ചെയ്യണ മെന്ന ധാരണയിലെത്തി.
പിന്നീട് പ്രതിയുടെ മാതാവ് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനു ശേഷമാണ് പെണ്‍കുട്ടിയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.ഗുരുതരമായി പൊള്ളലേറ്റ് മെയിന്‍പു രിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരണപ്പെടുകയാ യിരുന്നു.
സംഭവത്തില്‍ ഐപിസി 307, 376 വകുപ്പുകളും പോക്‌സോ വകുപ്പും പ്രകാരം പൊലീസ് കേസെ ടുത്തു. പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി ഊര്‍ജിത തിരച്ചില്‍ നടന്നുവരികയാണ്.