
“കുട്ടിയും വെള്ളരി പ്രവും “എഴുത്തുകാരൻ ഖുഡിസി ബുക്ക് പ്ലസ് ഉടമ ഷാഫിക്ക് നൽകി പ്രകാശനം ചെയ്യുന്നു.എൽസ,കോഴിക്കോട് കോർപറേഷൻ കൗൺസിലർ ഡോ :അൽഫോൻസ് മാത്യു എന്നിവർ സമീപം.
കോഴിക്കോട് : പ്രസിദ്ധ കഥാകൃത്ത് എൽസയുടെ രണ്ടു ബാല സാഹിത്യകൃതികൾ പ്രകാശനം ചെയ്തു.”കുട്ടിയും വെള്ളരി പ്രവും ” എന്ന പുസ്തകം പ്രമുഖ എഴുത്തുകാരനും അറബിക് സാഹിത്യ വിവർത്തകനുമായ ഖുഡ്‌ഡിസി ബുക്ക് പ്ലസ് ഉടമ ഷാഫിക്ക് നൽകി പ്രകാശനം ചെയ്തു.
” ലോലി പ്പോപ്പ് ” എന്ന പുസ്തകം പ്രശസ്ത സാഹിത്യകാരനും പത്ര പ്രവർത്തകനുമായ യു. കെ. കുമാരൻ പ്രകാശനം ചെയ്തു. കോഴിക്കോട് മാനാഞ്ചിറ സെൻട്രൽ ലൈബ്രറി ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ രാഷ്ട്രീയ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.