പ്രവാസികള്‍ക്കായുള്ള പദ്ധതികള്‍ പ്രയോജനകരമാകും വിധം നടപ്പിലാക്കുകയും അ ത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ നേട്ടമാണെന്ന് പു രസ് കാര നേട്ടത്തില്‍ നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അഭി പ്രായപ്പെട്ടു
തിരുവനന്തപുരം : പ്രവാസിക്ഷേമത്തിനായി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ പരിഗണിച്ച് നോര്‍ക്ക റൂ ട്ട്‌സിന് ദേശീയ അവാര്‍ഡ്. രാജ്യ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ക് ദേശീയ തലത്തി ല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌കോച്ച് അവാര്‍ഡിനാണ് സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്കറൂട്ട്‌സ് അര്‍ഹമാ യത്. സാമൂഹ്യനീതിയും സുരക്ഷ യും എന്ന വിഭാഗത്തിലെ സില്‍വര്‍ കാറ്റഗറിയിലാണ് പുരസ്‌കാരം.
തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും സാമ്പത്തിക പുനരേകീകരണത്തിനും സഹായ കരമാകുന്ന പദ്ധതികള്‍കള്‍ നടപ്പാക്കിയതിനാണ് 2023ലെ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. മെയ് അവസാന വാരം ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ നോര്‍ക്ക അധികൃതര്‍ പുരസ്‌കാരം ഏറ്റുവാങ്ങും.
പ്രവാസികള്‍ക്കായുള്ള പദ്ധതികള്‍ പ്രയോജനകരമാകും വിധം നടപ്പിലാക്കുകയും അത് യാഥാര്‍ത്ഥ്യമാ ക്കുകയും ചെയ്തത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ നേട്ടമാണെന്ന് പു രസ്‌കാര നേട്ടത്തില്‍ നോര്‍ക്ക റസിഡ ന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പ്രവാസിക്ഷേമത്തിനായുളള കൂടുതല്‍ പദ്ധ തികള്‍ ആസുത്രണം ചെയ്യാന്‍ പുരസ്‌കാരം പ്രോത്സാഹനം നല്‍കുന്നതായി സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും അഭിപ്രായപ്പെട്ടു.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്കുകൂടി മാതൃകാപരമായ പ്രവാസിക്ഷേമ പദ്ധതികളാണ് നോര്‍ക്ക റൂട്ട്‌സ് വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമി ഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം), പദ്ധതിയുടെ ഭാഗമായി പ്രവാസിവനിതകള്‍ക്കായി വനിതാമിത്ര, മൂ ന്നു ഉപപദ്ധതികളുളള പ്രവാസി ഭദ്രത, നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍, പ്രവാസി സംഘ ങ്ങള്‍ക്ക് ധനസഹായം തുടങ്ങിയ പദ്ധതികളാണ് തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് വഴി സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സമാശ്വാസ പദ്ധതിയായ സാന്ത്വനയും നടപ്പാക്കി വരുന്നു.
എന്‍.ഡി.പി.ആര്‍.ഇ.എഎം, വനിതാമിത്ര എന്നിവ സംസ്ഥാനത്തെ 18 ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങളു ടെ പിന്തുണയോടെ നടപ്പിലാക്കുന്നത്. സമാനമായി കേരളാബാങ്ക്, കെ.എസ്.എഫ.ഇ, കുടുംബശ്രീ എന്നി വ വഴി നടപ്പിലാക്കുന്ന സംരംഭകസ്വയം തൊഴില്‍ പദ്ധതിയാണ് പ്രവാസി ഭദ്രത. ഇരു പദ്ധതികളും വഴി കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം 10200 പ്രവാസിസംരംഭങ്ങളാണ് കേരളത്തില്‍ യാഥാര്‍ത്ഥ്യമായത്.
രാജ്യത്തിന്റെ പുരോഗതിക്ക് സഹായകരമാകുന്ന സംഭാവനകള്‍ക്ക് വഴിയൊരുക്കുന്ന സ്ഥാപനങ്ങള്‍, പദ്ധതികള്‍ വ്യക്തികള്‍ എന്നിവര്‍ക്ക് നല്‍കുന്ന അംഗീകാരമാണ് സ്‌കോച്ച് അവാര്‍ഡ്.