രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ മുപ്പത്തിയാറാം സ്ഥാനത്താണ് രാകേഷ്.
അകാശ എയര്‍ വിമാന കമ്പനി യാഥാര്‍ത്ഥ്യമാക്കിയ ശേഷം വിടവാങ്ങല്‍
മുംബൈ : രാജ്യത്തെ പ്രമുഖ വ്യവസായിയും ഓഹരി നിക്ഷേപകനുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. 62 വയസ്സായിരുന്നു.
കുറച്ചു നാളായി വൃക്ക സംബന്ധമായ രോഗം മൂലം ചികിത്സയിലായിരുന്നു. ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ശേഷം അടുത്തിടെയാണ് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടത്.
ഇന്നലെ വീണ്ടും രോഗം മൂര്‍ച്ഛിക്കുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.
ആകാശ എയര്‍ എന്ന വിമാന കമ്പനിയാണ് അടുത്തിടെയാണ് അദ്ദേഹം ആരംഭിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അയ്യായിരം രൂപ കടം വാങ്ങി ഓഹരി കമ്പോളത്തില്‍ വ്യാപാരത്തിനിറങ്ങിയ ജുന്‍ജൂന്‍വാല തന്ത്രപരമായ നിക്ഷേപത്തിലൂടെ കോടികള്‍ വാരിക്കൂട്ടി ഓഹരി രംഗത്തെ രാജാവായി മാറുകയായിരുന്നു.
ഇന്ത്യയുടെ വാരന്‍ ബഫറ്റ് എന്നാണ് രാകേഷ് ജുന്‍ജുന്‍വാല അറിയപ്പെടുന്നത്.
ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥനായ രധേശ്യാംജി ജുന്‍ജുന്‍വാലയുടെ മകനായാണ് .രാജസ്ഥാനിലെ ജുന്‍ജുനു എന്ന സ്ഥലത്തെ ഒരു മാര്‍വാഡി കുടുംബത്തിലാണ് രാകേഷിന്റെ ജനനം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യയില്‍ നിന്നാണ് ബിരുദം നേടിയത്.
അയ്യായിരം രൂപ കടത്തില്‍ നിന്ന് 46,000 കോടി രൂപയുടെ ആസ്തിയിലേക്കുള്ള വിസ്മയിപ്പിക്കുന്ന വളര്‍ച്ചയാണ് രാകേഷിന്റേത്.
ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ രാജ്യത്തെ മുപ്പത്തിആറാമത്തെ സമ്പന്നനാണ് രകേഷ് ജുന്‍ജുന്‍വാല. കൈവശമുള്ള ഓഹരികളുടെ മതിപ്പു വില 26,000 കോടി രൂപയോളം വരും.
രാകേഷ് ജുന്‍ജുന്‍വാലയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.











