തര്‍ക്കത്തിനിടയില്‍ മര്‍ദ്ദിച്ചപ്പോള്‍ ബോധരഹിതയായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും രതിഷ് പൊലിസിനോട് പറഞ്ഞു
ആലുപ്പുഴ: ചേര്‍ത്തല കടക്കരപ്പള്ളിയില്‍ യുവതിയെ സഹോദരിയുടെ വീട്ടില്‍ മരിച്ചനിലയില്‍ ക ണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പിടിയിലായ സഹോദരി ഭര്‍ത്താവ് രതീഷ് കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയുടെ മറ്റൊരു പ്രണയമാണ് കൊലപാതകത്തിന് കാരണമെന്ന് രതീഷ് പൊ ലീസിനോട് വെളിപ്പടുത്തി. തര്‍ക്കത്തിനിടയില്‍ മര്‍ദ്ദിച്ചപ്പോള്‍ ബോധരഹിതയായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും രതിഷ് പൊലിസിനോട് പറഞ്ഞു.
കൊല്ലപ്പെട്ട ഹരികൃഷ്ണയുമായി രതീഷ് കുറച്ചുകാലമായി അടുപ്പത്തിലായിരുന്നു. ഇതിനിടയില്‍ പെ ണ്‍കുട്ടിക്ക് മറ്റൊരാളുമായും അടുപ്പം ഉണ്ടായി.അവര്‍ തമ്മിലുള്ള ബന്ധം വിവാഹത്തിലേക്ക് പോ കുന്നതിനെ ചൊല്ലിയായിരുന്നു രാത്രിയില്‍ തര്‍ക്കമുണ്ടായത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പെണ്‍ കുട്ടിയെ രതീഷ് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പെണ്‍കുട്ടി ബോധരഹിതയായി താഴെവീണു. പിന്നാലെ കഴുത്ത് ഞെരിച്ച് കൊന്നതായി രതീഷ് പൊലീസിനോട് സമ്മതിച്ചു.
കടക്കരപ്പള്ളി തളിശേരിത്തറ ഉല്ലാസിന്റെയും സുവര്‍ണയുടെയും ഇളയമകള്‍ ഹരികൃഷ്ണയെ വെ ള്ളിയാഴ്ചയാണ് സഹോദരിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെ ഹരി കൃഷ്ണയുടെ മൂത്ത സഹോദരി നീതുവിന്റെ ഭര്‍ത്താവ് കടക്കരപ്പള്ളി പുത്തന്‍കാട്ടുങ്കല്‍ രതീഷിനെ കാണാതാവുകയും ചെയ്തു. അന്വേഷണത്തില്‍ രതീഷിനെ ചെങ്ങണ്ടയ്ക്ക അടുത്തുള്ള ബന്ധു വീട്ടി ല്‍ നിന്ന് ശനിയാഴ്ച വൈകിട്ടോ ടെ പിടികൂടി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് രതീഷ് കുറ്റം സമ്മ തിച്ചത്.
വണ്ടാനം മെഡിക്കല്‍ കോളേജിലെ താത്കാലിക നഴ്‌സായിരുന്നു കൊല്ലപ്പെട്ട ഹരികൃഷ്ണ. ശനിയാഴ്ച രാവിലെയാണ് ഹരികൃഷ്ണയെ സഹോദരിയുടെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവശേഷം ഒളിവില്‍പ്പോയ സഹോദരീഭര്‍ത്താവ് പുത്തന്‍കാട്ടില്‍ രതീഷിനെ ശനിയാഴ്ച വൈകുന്നേരത്തോടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് ആറേ മുക്കാലോടെയാണ് ഹരികൃഷ്ണയെ ജോലി സ്ഥലത്ത് നിന്ന് രതീഷ് വീട്ടി ലേക്ക് കൂട്ടിക്കൊണ്ടുപോയത്. രാത്രി വൈകിയും എത്താതായതോടെ ഹരികൃഷ്ണയെ ഫോണില്‍ വി ളിച്ചപ്പോള്‍ വീട്ടിലേക്കുള്ള യാത്രയിലാണെന്ന് ഹരികൃഷ്ണ അറിയിച്ചു. എന്നാല്‍ പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതെയായി. വൈകിയെത്തുന്ന ദിവസങ്ങളില്‍ ഹരികൃഷ്ണയെ വീട്ടിലെത്തിക്കാറുള്ള രതീഷിനെ വിളിച്ചപ്പോഴും ഫോണില്‍ കിട്ടിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ നേരെ രതീഷിന്റെ വീട്ടിലെത്തി. രതീഷിന്റെ ഭാര്യയും ഹരികൃഷ്ണയുടെ സഹോദരിയുമായ നീതു നൈറ്റ് ഡ്യൂട്ടിയിലായതിനാല്‍ ബ ന്ധുക്കള്‍ പൊലീസിനെ വിവരമറിയിച്ചു. അവരെത്തി വാതില്‍ ചവിട്ടത്തുറന്നപ്പോഴാണ് വീടിനുള്ളി ല്‍ തറയില്‍ ഹരികൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ സഹോദരിയും രതീഷിന്റെ ഭാര്യയുമായ നീ തുവിനു വെള്ളിയാഴ്ച രാത്രിജോലിയായിരുന്നു. കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടി ലേക്കു വരുത്തിയെന്നാണു കരുതുന്നത്. ജോലികഴിഞ്ഞു ചേര്‍ത്തലയിലെത്തുന്ന ഹരികൃഷ്ണയെ ര തീഷായിരുന്നു മിക്കപ്പോഴും സ്‌കൂട്ടറില്‍ വീട്ടിലെത്തിച്ചിരുന്നത്.