നടിയും മോഡലുമായി ഷനായ കത്വെയാണ് അറസ്റ്റിലായത്. 24കാരിയായ ഷനാ, ഇരുപത്തിയൊന്നുകാരനായ കാമുകന്‍ നിയാസ്ഹമീദ് കാട്ടിഗര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. 32കാരനായ രാകേഷ് കത്വെയാണ് കൊല്ലപ്പെട്ടത്
ബെംഗളൂരു: സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ സീരിയല്‍ നടി അറസ്റ്റില്‍. നടിയും മോഡലുമായി ഷനായ കത്വെയാണ് അറസ്റ്റിലായത്. 24കാരി യായ ഷനാ, ഇരുപത്തിയൊന്നുകാരനായ കാമുകന്‍ നിയാസ്ഹമീദ് കാട്ടിഗര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്.
32കാരനായ രാകേഷ് കത്വെയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ധാര്‍വാഡിനു സമീപം വനത്തി ല്‍ നിന്നാണ് ഇയാളുടെ തലഭാഗം കണ്ടെത്തിയത്. മറ്റു ശരീരഭാഗങ്ങള്‍ പ്രതികള്‍ നഗരത്തിന്റെ പല ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. ഹുബ്ലി റൂറല്‍ പൊലീസ് നടത്തിയ പ്രഥമിക അന്വേഷണ ത്തില്‍ തന്നെ രാകേഷിന്റെ സഹോദരിക്ക് ഇതില്‍ പങ്കുള്ളതായി പൊലീസ് സംശയിച്ചു. പിന്നീട് വിശദമായ നടത്തിയ അന്വേഷണത്തിലാണ് ഷനായുടെ കാമുകന്‍ നിയാസ്ഹമീദ് കാട്ടിഗറിന്റെ മൂന്ന് സുഹൃത്തുക്കള്‍ പിടിയിലായത്.
നിയാസ് അഹമ്മദുമായുള്ള ബന്ധത്തെ രാകേഷ് എതിര്‍ത്തതാണു കൊലപാതകത്തിനു കാരണ മെന്നു പൊലീസ് പറയുന്നു. സെലിബ്രിറ്റി മാനേജറാണ് നിയാസ് അഹ്മദ്. ഇരുവരും തമ്മിലുള്ള ബന്ധമറിഞ്ഞ രാകേഷ് പല തവണ നിയാസിന് മുന്നറിയിപ്പു നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഏപ്രില്‍ 9ന് ഹുബ്ബള്ളി ഒരു സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട് ഷനാ സന്ദര്‍ശിച്ചിരുന്നു. അതേ ദിവസം തന്നെയാണ് കൊലപാതകം നടന്നത്. കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. തൊട്ടടുത്ത ദിവസം നിയാസ് അഹമ്മദും കൂട്ടുകാരും ചേര്‍ന്ന് മൃതദേഹം തുണ്ടംതുണ്ടമാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച അറസ്റ്റിലായ നടി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.