പോളിയോ വൈറസിന്റെ സാന്നിധ്യം വ്യാപകമായി കണ്ടെത്തിയതോടെ ന്യൂയോര്‍ക്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാസു കൗണ്ടിയിലെ മലിനജലത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തി.
ന്യൂയോര്‍ക്ക് : പോളിയോ വൈറസിന്റെ സാന്നിധ്യം വ്യാപകമായി കണ്ടെത്തിയതോടെ ന്യൂയോര്‍ക്കി ല്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാസു കൗണ്ടിയിലെ മലിനജലത്തിലും വൈറസ് സാ ന്നിധ്യം കണ്ടെത്തി. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വാക്‌സിനേഷന്‍ പ്രക്രിയ സജീ വമാക്കുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
വാക്‌സിന്‍ നല്‍കുന്നതിനുള്ള ശൃംഖലയിലേക്ക് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഗവര്‍ണര്‍ കാത്തി ഹോക്കല്‍ ഉത്തരവിറക്കി. കുത്തിവയ്പ്പ് എടുത്തവരും അണുബാധയുള്ളവരു മായി അടുത്ത് ഇടപഴകിയാല്‍ കരുതല്‍ ഡോസ് എടുക്കണം. റോക്ക് ലാന്‍ഡ്, ഓറഞ്ച്, സുള്ളിവന്‍, നാസു കൗണ്ടികളില്‍ ഉള്ളവരും ന്യൂയോര്‍ക്ക് സിറ്റിയില്‍ ഉള്ളവരും ആരോഗ്യ പ്രവര്‍ത്തകരും കരു തല്‍ ഡോസ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.











