കൊച്ചി: വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലെത്തിയ ചലച്ചിത്ര താരം മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെ ചോദ്യം ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യയും പ്രവര്‍ത്തകരും. മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പകത്തുന്നതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് തൃക്കാക്കര മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സജിയുടെ ഭാര്യ കൂടി രംഗത്തെത്തിയത് പോളിംങ് ബൂത്തിന് സമീപം സംഘര്‍ഷത്തിനിടയാക്കി.
പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് ഭാര്യ സുല്‍ഫത്തിനൊപ്പം മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. പോളിംങ് ബൂത്തിലെത്തിയ മമ്മൂട്ടിയെ മാധ്യ പ്രവര്‍ത്തകര്‍ ഒടിയെത്തി അഭിമുഖം എടുക്കുന്നതാണ് വാക്കേറ്റത്തില്‍ കലാശിച്ചത്. പോളിംങ് ബൂത്തിന് സമീപം മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.











