കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഇന്നലെ നടത്തിയ ഹര്‍ത്താലില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യ പ്പെട്ടിരിക്കുന്നത്
ന്യൂഡല്‍ഹി : കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഇന്നലെ നടത്തിയ ഹര്‍ത്താലില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പോപ്പു ലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന് പിന്നാ ലെയാണ് കേന്ദ്രം റിപ്പോ ര്‍ട്ട് തേടിയിരിക്കുന്നത്.
ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടത്തും കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും സ്ഥാ പനങ്ങളും ആക്രമിച്ചിരുന്നു. സമരക്കാര്‍ 70 കെഎസ്ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തുവെ ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സ്വകാര്യ വാഹനങ്ങള്‍ക്കും കടകള്‍ക്കും നേ രെ ആക്രമണമുണ്ടായി. കണ്ണൂ രില്‍ രണ്ടിടത്ത് ബോംബേറുണ്ടായി. കല്യാശേരിയില്‍ ബോംബുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയിലായി. ചാവക്കാട് ആംബുലിസിന് നേരെയും കല്ലെറിഞ്ഞു.
കല്ലേറിലും ബോംബേറിലും 15 പേര്‍ക്ക് പരുക്കേറ്റു. കൊല്ലം പള്ളിമുക്കില്‍ അക്രമികള്‍ പൊലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി. 127 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആക്രമണമുണ്ടാക്കിയതില്‍ അറസ്റ്റിലായത്. 229 പേരെ കരുതല്‍ തടങ്കലിലാക്കി. 57 കേസുകളെടുത്തുവെന്നുമാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്.
പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഐയും ഇഡിയും പരിശോധന നടത്തുകയും നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താ ലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താല്‍ അനുകൂലികള്‍ സംസ്ഥാനത്ത് വ്യാപക അക്രമമാണ് അഴിച്ചു വി ട്ടത്.