പോക്സോ കേസില്‍ ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റ് കീഴടങ്ങി. മട്ടാഞ്ചേരിയില്‍ വ ച്ചാണ് ഇയാള്‍ പൊലീസില്‍ കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതി യായ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടി പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. അതിനിടെയാണ് ഇപ്പോള്‍ കീഴടങ്ങിയിരിക്കുന്നത്.
കൊച്ചി: പോക്സോ കേസില്‍ ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉട മ റോയ് വയലാറ്റ് കീഴടങ്ങി. മട്ടാഞ്ചേരി യില്‍ വച്ചാണ് ഇയാള്‍ പൊലീസില്‍ കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതിയായ ഇയാള്‍ ഒളിവില്‍ കഴിയു കയായിരുന്നു. ഇയാള്‍ക്ക് വേണ്ടി പൊലീസ് വ്യാ പകമായ തിരച്ചില്‍ നടത്തിയിരുന്നു. അതിനിടെയാണ് ഇ പ്പോള്‍ കീഴടങ്ങിയിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ സൈജു തങ്കച്ചനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഇ യാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതി യേയും സുപ്രിംകോടതിയേയും സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. തുടര്‍ന്ന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെ യ്യാന്‍ ഒരുങ്ങിയെങ്കിലും കണ്ടെത്താനായില്ല. അറസ്റ്റിനായി പൊലീസ് ഇന്നലെ റോയിയുടെ വസതിയിലും സ്ഥാപനത്തിലും റെയ്ഡ് നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിന് പിന്നാലെയാണ് റോയ് വയലാറ്റില്‍ സ്വമേധയാ പൊലീസില്‍ കീഴടങ്ങിയിരിക്കുന്നത്.
കൊച്ചി പോലീസ് കമ്മിഷണര്‍ക്ക് കീഴിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇയാളെ ജില്ലാ ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണ സംഘം ഇയാളെ ചോ ദ്യം ചെയ്ത് കോടതിയില്‍ ഹാജരാക്കും. നാളെയായിരിക്കും ഇയാളെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കു ക.
കഴിഞ്ഞ ദിവസം കേസില്‍ മറ്റൊരു പ്രതിയായ അഞ്ജലി റിമ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചി രുന്നു. എന്നാല്‍ റോയ് വയലാറ്റിന്റെയും സൈജു തങ്കച്ചന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ത ള്ളുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങളും പരാതി നല്‍കിയ പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി വിധി.