സംസ്ഥാനത്ത് പൊലീസ് സേനാംഗങ്ങള്‍ പ്രതികളായി 2016 മുതല്‍ 828 ക്രിമിനല്‍ കേ സുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍.വിവിവധ കേസുകളി ല്‍ പ്രതികളായിട്ടുള്ള 828 പൊലി സുകാരില്‍ പോക്‌സോ,കൊലപാതകക്കേസ് പ്രതികളു ണ്ടെന്നും ഡിവൈ എസ് പി മുതല്‍ താഴോട്ടു ള്ളവര്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ ഏറ്റവുമ ധികം പേര്‍ തലസ്ഥാന പൊലിസ് സേനയില്‍ നിന്നാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസ് സേനാംഗങ്ങള്‍ പ്രതികളായി 2016 മുതല്‍ 828 ക്രിമിനല്‍ കേ സുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിവധ കേസുകളില്‍ പ്രതികളായി ട്ടുള്ള 828 പൊലിസുകാരില്‍ പോക്‌സോ,കൊലപാതകക്കേസ് പ്രതികളുണ്ടെന്നും ഡിവൈ എസ് പി മുതല്‍ താ ഴോട്ടുള്ളവര്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ ഏറ്റവുമധികം പേര്‍ തലസ്ഥാന പൊലിസ് സേനയില്‍ നിന്നാണെ ന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വിവിധ റാങ്കുകളില്‍ നിന്നായി എട്ട് പൊ ലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
സംസ്ഥാന പൊലീസിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പൊലീസ് സേനയില്‍ രാഷ്ട്രീയവത്കരണ വും ക്രിമിനല്‍ വത്കരണവും അധികമാകുന്നുവെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. കേ രളത്തിലെ ക്രമസമാധാന നില മെച്ചപ്പെട്ടതാണെന്ന് രാജ്യമാകെ അംഗീകരിച്ചതാണ്. ജനശ്രദ്ധ പിടിച്ചു പറ്റിയ കേസുകളിലെല്ലാം കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനായിട്ടുണ്ടെന്നും മുഖ്യ മന്ത്രി പറഞ്ഞു.