ദുബായ് : ഒരിടവേളയ്ക്കു ശേഷം സ്വർണവില വീണ്ടും മുകളിലേക്ക്. 22 കാരറ്റ് സ്വർണം ഗ്രാമിന്റെ വില വീണ്ടും 300 ദിർഹം കടന്നു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഗ്രാമിന് 300.5 ദിർഹമാണ് വില. 24 കാരറ്റ് സ്വർണത്തിന് 324.5 ദിർഹമായിരുന്നു ഇന്നലത്തെ വില. 21 കാരറ്റിന് 290.75 ദിർഹവും 18 കാരറ്റിന് 249.25 ദിർഹവുമാണ് പുതിയ നിരക്ക്. രാജ്യാന്തര തലത്തിലും സ്വർണവില ഉയർന്നു. 0.31% വില വർധനയാണ് രേഖപ്പെടുത്തിയത്.
