രാഹുല്‍ ഗാന്ധിയുടെ സുഹൃത്തുക്കളുടെ ഫോണും ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. രാഷ്ട്രീയവുമായി യാതൊരുവിധ ബന്ധവുമില്ലാത്തവരാണ് ഈ അഞ്ചുപേര്‍
ന്യൂഡല്‍ഹി : വിവാദമായ പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ രാഹുല്‍ ഗാന്ധിയുടെ ഫോണും ചോ ര്‍ത്തിയതായി വെളിപ്പെടുത്തല്‍. അദ്ദേഹത്തി ന്റെ സുഹൃത്തുക്കളുടെ ഫോണും ചോര്‍ത്തിയതായി റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയവുമായി യാതൊരുവിധ ബന്ധവുമില്ലാത്തവരാണ് ഈ അഞ്ചുപേര്‍.
2018 മുതലാണ് രാഹുലിന്റെ ഫോണ്‍ ചോര്‍ത്താന്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ ചോര്‍ത്താന്‍ തുട ങ്ങിയ സമയത്ത് രാഹുല്‍ മൊബൈല്‍ കാര്യമാ യി ഉപയോഗിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന സമയത്താണ് ഫോണ്‍ ചോര്‍ത്താന്‍ പരിപാടിയി ട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേന്ദ്ര മന്ത്രിമാരായ അശ്വനി വൈഷ്ണവ്, പ്രഹ്‌ളാദ് പട്ടേല്‍, തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കി ഷോര്‍ എന്നിവരും ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലുണ്ട്. ഇസ്രായേല്‍ ചാര സോഫ്റ്റ് വെ യറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോ ണുകള്‍ ചോര്‍ത്തിയതായി ആദ്യം സൂചന പുറത്തുവിട്ടത് സുബ്രഹ്മണ്യന്‍ സ്വാമിയാണ്. വിവിധ തലങ്ങളില്‍ പ്രമുഖരായ 300 പേരുടെ ഫോണുകള്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പട്ടി കയില്‍ രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടുന്നു എന്നതാണ് പുതിയ വെളിപ്പെടുത്തല്‍.