പേവിഷ വാക്സിന്റെ ഗുണ നിലവാരം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ യോട് റിപ്പോര്‍ട്ട് തേടിയത്
ന്യൂഡല്‍ഹി: പേവിഷ വാക്സിന്റെ ഗുണ നിലവാരം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. കേ ന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയോട് റിപ്പോര്‍ട്ട് തേടി യത്. വാക്സിനെടുത്ത ശേഷവും പേവിഷബാധയേറ്റ് മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പ ശ്ചാത്തലത്തിലാണ് കേന്ദ്ര ഇടപെടല്‍. ഇതിന് പുറമേ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോ ഗ്യ മന്ത്രാലയം കേന്ദ്ര സംഘത്തെ കേരളത്തിലേയ്ക്ക് അയച്ചിട്ടുണ്ട്.
പേവിഷ വാക്സിന്‍ ദേശീയ ഡ്രഗ്സ് ലബോറട്ടറിയില്‍ പരിശോധിക്കും. വാക്സിന്‍ ഫലപ്രദമല്ലെന്ന് പറ യാനാകില്ലെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ അധികൃതര്‍ സൂചിപ്പിച്ചു. കേ ന്ദ്ര സംഘം സാമ്പിള്‍ പരിശോധി ച്ചു. 15 ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്നാണ് സൂചന. മരിച്ചവര്‍ക്ക് നല്‍കിയ വാക്സിന്‍ ഡോസ്, പട്ടി കടിയേറ്റ ശരീര ഭാഗം എന്നിവ പരിശോധിക്കണമെന്നും ഡ്രഗ്സ് കണ്‍ട്രോള്‍ അധികൃ തര്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് തെരുവ് നായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ദിനം പ്രതി സം സ്ഥാനത്ത് 50 ലധികം പേരാണ് ആക്രമണത്തിന് ഇരയാകുന്നത്. ആക്രമ ണം രൂക്ഷമായിട്ടും ഇതുവ രെ നടപടി സ്വീകരിക്കാത്തതില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.