തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെയാണ് അപകടം ഉണ്ടായത്. പഞ്ചവാദ്യക്കാര്‍ക്ക് മേല്‍ മരം വീണ് നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.
തൃശ്ശൂര്‍: പൂരം നഗരിയില്‍ ആല്‍മരം ഒടിഞ്ഞ് വീണ് രണ്ട് മരണം. തിരുവമ്പാടി ദേവസ്വം അംഗ ങ്ങ ളായ നടത്തറ സ്വദേശിയായ രമേശന്‍, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന്‍ എന്നിവ രാണ് മരിച്ചത്. പഞ്ചവാദ്യക്കാര്‍ക്ക് മേല്‍ മരം വീണ് നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. 25പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. എട്ട് പേര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേ ജി ലാണ്. മേളക്കാരായ 21 പേര്‍ക്ക് പരിക്കേറ്റു. 3 പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. അപകടത്തില്‍ അന്തിക്കാട് എസ് ഐ ജ്യോതിലാലിന്റെ തുടയെല്ല് പൊട്ടി. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആണ് അദ്ദേഹം.
ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആല്‍ ശാഖ പൊട്ടി വീണ് രാത്രി 12ന് ആണ് അപകടമുണ്ടായത്. മഠത്തില്‍ വരവിനിടെ മരം വീണ് പഞ്ചവാദ്യത്തിന്റെ ആളുകള്‍ അടിയില്‍ പെടുകയായിരുന്നു. വൈദ്യുതി കമ്പിയിലേക്കാണ് മരം പൊട്ടി വീണത്. മരം വീണ ഉടന്‍ കുട്ടന്‍കുളങ്ങര അര്‍ജുനന്‍ എന്ന ആന ഭയന്നോടി. പിന്നീട് ആനയെ തളച്ചു.
ഒന്നര മണിക്കൂര്‍ സമയമെടുത്ത് ഫയര്‍ഫോഴ്‌സ് ആല്‍മരം മുറിച്ച് മാറ്റി. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുത്തത്.
അപകടത്തെ തുടര്‍ന്ന് പൂരം വെടിക്കെട്ട് ഉപേക്ഷിച്ചു. പകല്‍പ്പൂരം ഒരാനപ്പുറത്താക്കി ചുരുക്കി. പാറമേക്കാവ്,തിരുവന്പാടി ദേവസ്വങ്ങള്‍. ഉച്ചയോടെ ഉപചാരം ചൊല്ലി പിരിയും.