പൂച്ചക്കുട്ടിയെ പെയിന്റടിച്ച് കടുവക്കുഞ്ഞെന്ന് പറഞ്ഞ് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാര്‍ഥിപന്‍ (24) ആണ് പിടിയിലാ യത്.വാട്ട്‌സ്ആപ്പിലൂടെയാണ് പാര്‍ഥിപന്‍ കടുവക്കുഞ്ഞുങ്ങളെ വില്‍ക്കാനുണ്ടെന്ന് പരസ്യം നല്‍കിയത്
ഇടുക്കി : പൂച്ചക്കുട്ടിയെ പെയിന്റടിച്ച് കടുവക്കുഞ്ഞെന്ന് പറഞ്ഞ് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാ വ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാര്‍ഥിപന്‍ (24) ആണ് പിടിയിലായത്. വാട്ട്‌സ്ആപ്പി ലൂടെയാണ് പാര്‍ഥിപന്‍ കടുവക്കുഞ്ഞുങ്ങളെ വില്‍ക്കാനുണ്ടെന്ന് പരസ്യം നല്‍കിയത്. മൂന്ന് മാസം പ്രായമായ കടുവക്കുഞ്ഞ് ഒന്നിന് 25 ലക്ഷം രൂപയാണ് വിലവരുമെന്നാണ് പരസ്യത്തില്‍ നല്‍കിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് യുവാവ് കടുവകളെ വില്‍ക്കാനുണ്ടെന്നുകാട്ടി ചിത്രം പോസ്റ്റ് ചെയ്തത്. ആ വശ്യക്കാര്‍ക്ക് പത്ത് ദിവസത്തിനകം കടുവ കുഞ്ഞുങ്ങളെ എത്തിച്ചു നല്‍കുമെന്നും വാട്ട്‌സ്ആ പ്പ് സന്ദേശത്തില്‍ കുറിച്ചു. വനംവകുപ്പ് അന്വേഷണം ആരംഭിച്ചതോടെ പാര്‍ഥിപന്‍ ഒളിവില്‍ പോ യി.
വനംവകുപ്പ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും കടുവക്കുഞ്ഞുങ്ങളെ കണ്ടെത്താനായി രുന്നില്ല. പിന്നീട് വെല്ലൂര്‍ ചര്‍പ്പണമേടില്‍ നിന്ന് പാര്‍ഥിപനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കടുവ ക്കുഞ്ഞുങ്ങളെ അന്വേഷിച്ചെത്തുന്നവര്‍ക്ക് പൂച്ച കുട്ടികളെ പെയിന്റ് അടിച്ച് നല്‍കാനായിരുന്നു പദ്ധതിയെന്ന് പ്രതി മൊഴി നല്‍കിയത്.