ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉമ്മന്‍ചാണ്ടിയെ തള്ളി കെ.പി.സി. സി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ധിഖ്. പുന:സംഘടന സംബന്ധിച്ച് എല്ലാവരു മായും ചര്‍ച്ച നടത്തി യിരുന്നെന്ന് സിദ്ധിഖ് പറഞ്ഞു
കല്‍പ്പറ്റ: ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉമ്മന്‍ചാണ്ടിയെ തള്ളി കെ. പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ധിഖ്. പുന:സംഘടന സംബന്ധിച്ച് എല്ലാവരുമായും ചര്‍ച്ച നടത്തിയിരുന്നെന്ന് സിദ്ധിഖ് പറഞ്ഞു. കോണ്‍ഗ്രസില്‍ അടിമുതല്‍ മുടിവരെ കാതലായ മാറ്റം നട ക്കുകയാണെന്നും ടി. സിദ്ധിഖ് പറഞ്ഞു.വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്റെ സ്ഥാ നമേല്‍ക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സിദ്ധിഖ്.
പുന:സംഘടനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരു മായി ചര്‍ച്ച നടന്നിരുന്നു. കെ.പി.സി.സി പ്രസിഡ ന്റും വര്‍ക്കിങ് പ്രസിഡന്റുമാരും പ്രതിപക്ഷ നേ താവും ചേര്‍ന്നാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുമായി സംഘടനാ വിഷയങ്ങ ളും പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണവുമെല്ലാം മണിക്കൂറുകളോളം ചര്‍ച്ച ചെയ്തത്. എല്ലാവരുമാ യും കൂടിക്കാഴ്ച നടന്നിരുന്നു, സിദ്ധിഖ് പറഞ്ഞു.
ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള രാഷ്ട്രീയം ഉണ്ടാകില്ലെന്ന് ടി. സിദ്ധിഖ് നേരത്തെ അഭി പ്രായപ്പെട്ടിരുന്നു. പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിയു മായി വൈകാരിക ബന്ധമാണുള്ളതെന്നും അദ്ദേഹ ത്തെ ഇരുട്ടില്‍ നിര്‍ത്തിയിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞിരുന്നു.