കൊച്ചി: ദക്ഷിണേന്ത്യൻ വിനോദ വ്യവസായ രംഗത്തെ പ്രമുഖരായ പഞ്ചമി മീഡിയ മലയാള സിനിമകൾ തിയേറ്റർ റിലീസിനു മുമ്പേ ഡിജിറ്റലായി കേബിൾ ടി.വി വഴി പ്രദർശിപ്പിക്കും. സി ഹോം സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ ആദ്യ ചിത്രം ഷെയിൻ നിഗത്തിന്റെ ‘വലിയപെരുന്നാൾ’ റിലീസ് ചെയ്തു.
പി.എം.പി.ടി ഡിജിറ്റലായി ചിത്രം അപ്‌ലോഡ് ചെയ്യും. ഇത് ഡൗൺലോഡ് ചെയ്ത് ആവശ്യമായ ചാനലുകൾക്ക് പ്രേക്ഷകരുടെ ആവശ്യാനുസരണം ടെലികാസ്റ്റ് ചെയ്യാൻ പാകത്തിൽ ഒരുക്കി വയ്ക്കും. രാവിലെ ഒമ്പതിന്, ഉച്ച കഴിഞ്ഞ് രണ്ടിന്, വൈകീട്ട് ഏഴിന് എന്നിങ്ങനെ ദിവസവും മൂന്ന് പ്രദർശിപ്പിക്കും. 100 രൂപ മുടക്കുന്ന കേബിൾ വരിക്കാരന് ഏത് ഷോയും കാണാം. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി 200 രൂപ മുടക്കി മൂന്ന് ദിവസം ഷോയും കാണാം. ‘ഗൂഗിൾ പ്ലേ സ്റ്റോർ’ പോലുള്ള ആപ്പ് സ്റ്റോറുകളിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം. ംംം എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
കേരളത്തിൽ നിലവിൽ കേബിൾ ടി.വി ശൃംഖലയിൽ 50 ലക്ഷത്തോളം വീടുകളുണ്ട്. ഈ പ്രേക്ഷകരിലേക്കാണ് സിനിമ എത്തിക്കുന്നത്. 35 ലക്ഷം വീടുകളിൽ സിനിമ ലഭിക്കും. കേരള വിഷൻ, ഭൂമിക, മലനാട്, കെ.സി.എൽ, എച്ച്.ടി.വി തുടങ്ങിയ ചാനലുകളിലൂടെയാണ് 35 ലക്ഷം വീടുകളിലേക്ക് എത്തുന്നതെന്ന് പഞ്ചമി അധികൃതർ അറിയിച്ചു.










