മെയ് ഒന്നു മുതല്‍ പുതുക്കിയ കേന്ദ്ര വാക്സിനേഷന്‍ നയം നടപ്പിലാക്കുന്നതിനാല്‍ സ്വകാര്യ ആശുപത്രികള്‍ ഇനി വാക്സീന്‍ നിര്‍മ്മാതാക്കളി ല്‍ നിന്നും നേരിട്ട് വാക്സീന്‍ വാങ്ങണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ വാക്‌സിനേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. രണ്ടാം ഡോസ് എടുക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് പുതിയ മാര്‍ഗ നിര്‍ദേശം. മെയ് ഒന്നു മുതല്‍ പുതുക്കിയ കേന്ദ്ര വാക്സിനേഷന്‍ നയം നടപ്പിലാക്കുന്നതിനാല്‍ സ്വകാര്യ ആശുപ ത്രികള്‍ ഇനി വാക്സീന്‍ നിര്‍മ്മാതാക്കളില്‍ നിന്നും നേരിട്ട് വാക്സീന്‍ വാങ്ങണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാക്‌സി ന്‍ വാങ്ങണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കുവാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാകും. രണ്ടാം വാക്സിന്‍ എടുക്കേണ്ട വരെ ആരോഗ്യ പ്രവര്‍ത്തകരുടെയും ആശാ പ്രവര്‍ത്തക രുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ വിവരമറിയിക്കും. മാത്ര മല്ലനിലവില്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്സിന്‍ ബാക്കിയുണ്ടെങ്കില്‍ അത് ഏപ്രില്‍ 30നകം നല്‍ക ണം. അതിന് 250 രൂപ മാത്രമേ വാങ്ങാന്‍ പാടുള്ളൂ. അതിനുശേഷം സ്വകാര്യ ആശുപത്രികള്‍ വാ ക്സിന്‍ നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് വാക്സിന്‍ വാങ്ങണം. നിലവില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ നിന്ന് ത ന്നെയാണ് സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുന്നത്. അത് ഇനിയുണ്ടാകില്ലെന്ന് മാര്‍ഗനിര്‍ദേശ ത്തില്‍ പറയുന്നു.
രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയതിന് ശേഷം മാത്രമേ ഓണ്‍ലൈന്‍ ബുക്കിംഗിനായി ആദ്യ ഡോസുകാര്‍ക്ക് സ്ലോട്ട് അനുവദിക്കുകയുള്ളൂ.രണ്ടാം ഡോസ് കോവിഷീല്‍ ഡ് വാക്സീന്‍ 6 മുതല്‍ 8 ആഴ്ചയ്ക്കുള്ളിലും കോവാക്സീന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടത്.
സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ലഭ്യമാക്കുന്നത് വാക്സീനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഉണ്ടാ ക്കു മെ ന്നതിനാല്‍ രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍കൂട്ടി തീയതിയും സമയവും നിശ്ചയിച്ച് അനുവദിക്കുന്നതാണ്. ആ സമയത്ത് മാത്രമേ വാക്സീനേഷനായി കേന്ദ്രത്തില്‍ എത്താന്‍ പാടുള്ളൂ. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ ശീലങ്ങള്‍ ഉറപ്പാക്കുവാനുള്ള നടപടികള്‍ സ്വീക രിക്കുമെന്നും മന്ത്രി അറിയിച്ചു.











