തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാ നതല പ്രവേശനോത്സവം ഉദ്ഘാടനം നിര്‍വഹിച്ചു.45 ലക്ഷത്തോളം കുട്ടികള്‍ ഇത്തവണ വീടുകളിലിരുന്ന് സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പങ്കാളികളായി.
കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ അധ്യയന വര്‍ഷത്തിന് തുടക്കമായി. കോവിഡ് മഹാമാരി യു ടെ സാഹചര്യത്തില്‍ ഇത് രണ്ടാം തവണയാണ് ഓണ്‍ലൈനിലൂടെ പ്രവേശനോത്സവം നടക്കുന്നത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം നിര്‍വഹിച്ചു.
കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍ അടച്ചിരുന്ന് അധ്യയനം തുടരേണ്ടി വരുന്ന ഈ സാഹ ചര്യത്തിലും ഒരു പുതുലോകം സൃഷ്ടിക്കാന്‍ നമുക്കൊരുമിച്ച് മുന്നേറാമെന്ന് സ്‌കൂള്‍ പ്രവേശനോ ത്സവം ഉദ്ഘാടനം നിര്‍വഹിച്ചമുഖ്യമന്ത്രി പറഞ്ഞു.ഇത്തവണ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയി തന്നെ നടത്താവുന്ന സാഹചര്യമാണ് തേടുന്നത്. അതിലൂടെ സ്വന്തം അധ്യാപകരില്‍ നിന്ന് നേരില്‍ ക്ലാസുകള്‍ കേള്‍ക്കാനും സംശയം തീര്‍ക്കുവാനും കഴിയും. പഠനം കൂടുതല്‍ ക്രിയാത്മകമാക്കാനും മറ്റ് സംഗീതം, കായികം തുടങ്ങിയ വിഷയങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലുടെ എത്തിക്കുവാ നും ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടി അധ്യക്ഷനായി. മന്ത്രിമാരായ ആന്റണി രാജു, ജി ആര്‍ അനില്‍,തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹ മ്മദ് ഹനീഷ് എന്നിവര്‍ സംസാരിച്ചു.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇത് രണ്ടാം തവണയാണ് ഓണ്‍ലൈനിലൂടെ പ്രവേശനോത്സവം നടക്കുന്നത്. ഉദ്ഘാടനസമ്മേളനം കൈറ്റ് -വിക്ടേഴ്‌സ് ചാനല്‍ വഴി തത്സമയം സംപ്രേഷണം ചെയ്തു.
മമ്മൂട്ടി, മോഹന്‍ലാല്‍, കവി സച്ചിതാനന്ദന്‍, ശ്രീകുമാരന്‍ തമ്പി, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, പി ടി ഉഷ തുടങ്ങിയവര്‍ വിദ്യാര്‍ഥികള്‍ക്ക് ആശംസയര്‍പ്പിച്ചു. രാവിലെ 10.30ന് അങ്കണവാടി കുട്ടി കള്‍ക്കുള്ള പുതിയ ‘കിളിക്കൊഞ്ചല്‍ ക്ലാസുകള്‍’ ആരംഭിക്കും.
പകല്‍ 11 മുതല്‍ യുഎന്‍ ദുരന്ത നിവാരണ വിഭാഗത്തലവന്‍ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യ ല്‍ പോളിസി അഡൈ്വസര്‍ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവര്‍ കുട്ടികളുമായി സംവദിക്കും. പകല്‍ രണ്ട് മുതല്‍ മൂന്നുവരെ ചൈല്‍ഡ് സൈക്യാട്രി സ്റ്റ് ഡോ. ജയപ്രകാശ് കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. ഇത്തവണ 45 ലക്ഷത്തോളം കുട്ടികള്‍ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ വീടുകളിലിരുന്ന് പങ്കാളികളാകും.