മുഖ്യമന്ത്രി പിണറായി വിജയന്‍ മകള്‍ വീണയ്ക്ക് ഷാര്‍ജയില്‍ ബിസിനസ് തുടങ്ങാന്‍ ഷാ ര്‍ജാഭരണാധികാരികളുമായി ചര്‍ച്ച നടത്തിയെന്ന് സ്വപ്ന സുരേഷ്. കേരളത്തിലെത്തി യ ഷാര്‍ജാഭരണാധികാരികളുമായി ചര്‍ച്ച നടത്തിയെങ്കിലും രാജകുടുംബത്തിന്റെ എ തിര്‍പ്പ് മൂലം നടന്നില്ലന്നും സ്വപ്ന കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയു ന്നു
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ മകള്‍ വീണയ്ക്ക് ഷാര്‍ജയില്‍ ബിസിനസ് തുടങ്ങാ ന്‍ ഷാര്‍ജാഭരണാധികാരികളുമായി ചര്‍ച്ച നടത്തിയെന്ന് സ്വപ്ന സു രേഷ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം. കേരളത്തിലെത്തിയ ഷാര്‍ജാഭരണാധികാരികളുമായി ചര്‍ച്ച നടത്തിയെങ്കിലും രാജകുടുംബത്തിന്റെ എതിര്‍പ്പ് മൂലം നടന്നി ല്ലന്നും സ്വപ്ന സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.
വീണയുടെ ഐ ടി കമ്പനി ഷാര്‍ജയില്‍ തുടങ്ങാന്‍ സഹായം തേടി താനുമായി പല പ്രാവിശ്യം മുഖ്യ മന്ത്രിയും കുടുംബാംഗങ്ങളും ക്ളിഫ് ഹൗസിലെ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയെന്നും 164 സ്റ്റേ റ്റ്മെന്റ് നല്‍കുന്നതിന് മുമ്പായി എറണാകുളം ജില്ലാ കോടതിയില്‍ സ്വപ്ന നല്‍കിയ സത്യാവാങ്ങമൂ ലത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മു ന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനും, മുന്‍ ചീഫ് സെ ക്രട്ടറി നളിനി നെറ്റോയും ഈ സംഭാഷണങ്ങളിലെല്ലാം പങ്കാളികളായിരുന്നുവെന്നും സ്വപ്ന പറയു ന്നു.
എന്‍ഐഎ പിടിച്ചെടുത്ത മൊബൈലുകളില്‍ ഇതിന്റെ വിശദ വിവരങ്ങളുണ്ടെന്നും ശിവശങ്ക രനു മായി ഇതുമായി ബന്ധപ്പെട്ട നടത്തിയ ചാറ്റുകള്‍ എഎന്‍ഐയുടെ പക്ക ലും കോടതിയില്‍ ഉള്ള മൊബൈലിലും ഉണ്ടെന്നും സ്വപ്ന വെളിപ്പെടുത്തി. കസ്റ്റംസിനു കൊടുത്ത മൊഴിയിലും ഇതെല്ലാം ഉണ്ട്. ദുബായ് കോണ്‍സുലേറ്റ് വഴി വന്ന ബിരി യാണി പാത്രങ്ങള്‍ കോണ്‍സല്‍ ജനറലിന്റെ വീട്ടില്‍ നിന്നാണ് ക്ളിഫ് ഹൗസിലെത്തിയത് . കോണ്‍സല്‍ ജനറല്‍ നേരിട്ടാണ് പാത്രങ്ങള്‍ എത്തിച്ചത്. നാ ല് പേര്‍ പിടിച്ചാല്‍ മാത്രം കൊണ്ടുപോകാവുന്ന പാത്രങ്ങള്‍ വലിയ കാറുകളിലാണ് ക്ളിഫ് ഹൗസില ക്ക് കൊണ്ടുപോയത്.