ധോണി, മുണ്ടൂര്‍ മേഖലയില്‍ സൈ്വരവിഹാരം നടത്തുന്ന പി ടി സെവന്‍ (പാലക്കാട് ടസ്‌കര്‍-7) എന്ന കാട്ടുകൊമ്പനെ മയക്കു വെടിവെച്ച് കൂട്ടിലേക്ക് മാറ്റാനുള്ള ദൗത്യം തുടങ്ങി.രാവിലെ 7.15ടെയാണ് ആനക്ക് വെടിയേറ്റത്
പാലക്കാട് : ധോണി, മുണ്ടൂര്‍ മേഖലയില്‍ സൈ്വരവിഹാരം നടത്തുന്ന പി ടി സെവന്‍ (പാലക്കാട് ടസ്‌ക ര്‍-7) എന്ന കാട്ടുകൊമ്പനെ മയക്കു വെടിവെച്ച് കൂട്ടിലേക്ക് മാറ്റാനുള്ള ദൗത്യം തുടങ്ങി.രാവിലെ 7. 15ടെ യാണ് ആനക്ക് വെടിയേറ്റത്. വനം ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വ ത്തിലുള്ള ദൗത്യ സംഘത്തി ന്റെ രണ്ടാം ദിവസത്തെ ശ്രമം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വെ ടിയേറ്റെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.
മയക്കുവെടിയേറ്റ് മയങ്ങിയ പിടി സെവന് ചുറ്റും വിക്രം, ഭരത്, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകള്‍ നിലയു റപ്പിച്ചിട്ടുണ്ട്. പിടി സെവന്റെ കണ്ണുകള്‍ കറുത്ത തുണി കൊണ്ട് മൂടിക്കെട്ടി. വനംവകുപ്പിന്റെ ദൗത്യസം ഘം ആനയ്ക്ക് സമീപമുണ്ട്. സംഘം രാവിലെ ആറോടെയാണ് കോര്‍മി വനത്തിലേക്ക് കടന്നത്. മുണ്ടൂരിനും ധോണിക്കുമിടയിലെ വനമേഖലയിലാണ് ആനയെ പത്തംഗ ട്രാക്കിംഗ് സംഘം പുലര്‍ച്ചെ നാല് മണിയോ ടെ പി ടി7നെ കണ്ടെത്തിയത്. ഈ വിവരമനുസരിച്ചാണ് മയക്കുവെടി സംഘം വനത്തി ലേക്ക് കടന്നത്.
ഇടതു ചെവിക്ക് സമീപം മുന്‍കാലിന് മുകളിലായാണ് വെടിയേറ്റത്. മയങ്ങിയ കാട്ടുകൊമ്പന്റെ കാലുകള്‍ വടം ഉപയോഗിച്ച് കെട്ടി. ലോറി ഉള്‍വനത്തിലെത്തിച്ച് പിടി സെ വനെ ധോണിയിലെ പ്രത്യേകം സജ്ജമാ ക്കിയ കൂട്ടിലേക്ക് മാറ്റും. ആനയെ ലോറിയിലേക്ക് കയറ്റുന്നതിനായി ക്രെയിന്‍, ജെസിബി തുടങ്ങിയവും കാട്ടിലേക്ക് എത്തിച്ചിട്ടു ണ്ട്. യൂക്കാലിപ്റ്റസ് തടി കൊണ്ട് പിടി സെവനെ പാര്‍പ്പിക്കാനുള്ള പ്രത്യേക കൂട് ധോണിയില്‍ സജ്ജമാക്കിയിട്ടുണ്ട്.
ഏറെ കരുത്തനും പരാക്രമണ സ്വഭാവവും കാണിക്കുന്ന പി ടി ഏഴാമനെ പിടികൂടാന്‍ കഴിഞ്ഞ ദിവസം പുലര്‍ച്ച വയനാട്ടില്‍ നിന്ന് സുരേന്ദ്രന്‍ എന്ന കുങ്കിയാനയെ കൂടി എത്തിച്ചിരുന്നു. വിക്രം, ഭരതന്‍ എന്നീ കുങ്കിയാകളെ നേരത്തേ തന്നെ എത്തിച്ച് വനത്തില്‍ പരിശീലനം നല്‍കിയിരുന്നു. കൂടിന്റെ ഉറപ്പ് പരി ശോധനയും ലോറി എത്തിക്കു ന്നതിന് റാമ്പ് നിര്‍മാണവും പൂര്‍ത്തിയാക്കിയിരുന്നു.
മയക്കുവെടിയുതിര്‍ത്ത് ആനയെ പിടിക്കുന്ന സുപ്രധാന ദൗത്യത്തിന് വയനാട്ടില്‍ നിന്നെത്തിയ 26 അംഗ സംഘവും 50ലധികം വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തെയാണ് സജ്ജമാക്കിയിരിക്കുന്നത്. പ്രത്യേക സംഘങ്ങളാക്കി തിരിച്ച് പ്രത്യേകം ദൗത്യവും ഇവര്‍ക്ക് വീതിച്ചു നല്‍കിയിട്ടുണ്ട്. വെടിവെക്കാനും ആനയെ നിരീക്ഷി ക്കാനും കുങ്കി ടീം ഉള്‍പ്പെടെ മയക്കുവെടിവെക്കുന്നതിന് നാലോളം പ്രത്യേക സംഘ ങ്ങളെ രൂപവത്കരിച്ചിട്ടുണ്ട്. ഇതിനായി വയനാട്ടില്‍ നിന്നുള്ള സംഘത്തിന് പുറമെ പാലക്കാട്, മണ്ണാര്‍ ക്കാട് , നെന്മാറ ഡിവിഷനുകളിലെ 50 ജീവനക്കാരും വാച്ചര്‍മാരും കൃത്യത്തില്‍ ഉള്‍പ്പെടും. മുഴുവന്‍ ദൗത്യ സംഘാംഗങ്ങളും ഉന്നത വനം ഉദ്യോഗസ്ഥ രും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഏറെ നാളുകളായി പാലക്കാട് ധോണി മേഖലയെ വിറപ്പിച്ച് നാട്ടിലിറങ്ങി പ്രദേശവാസികളെ ഭീതിയാഴ്ത്തി വ രികയായിരുന്നു പി ടി സെവന്‍. പ്രഭാതസവാരിക്കിറങ്ങിയെ ഒരാളെ ആന കൊല്ലുകയും ചെയ്തിരുന്നു. നാ ട്ടിലെ കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലായി രുന്നു. ശനിയാഴ്ച പുലര്‍ച്ചെയും അരിമണിക്കാട്, ചേറ്റുവണ്ടി, പുളിയംപുള്ളി, കുപ്പാടം എന്നീ മേഖലകളി ലെ കൃഷിയിടങ്ങളില്‍ ആനയെ കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.