റാങ്ക് പട്ടികയിലെ എല്ലാവരേയും എടുക്കണമെന്ന വാദം ശരിയല്ലെന്നും നിയമനം പരമാ വധി പിഎസ്സി വഴി നടത്തുകയാണ് സര്‍ക്കാര്‍ നയമെ ന്നും മുഖ്യമന്ത്രി. കോവിഡ്, പ്രളയ കാലഘട്ടത്തില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അത് കണക്കിലെടുത്ത് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് വനിതാ സിപിഒ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം
തിരുവനന്തപുരം: പിഎസ്സി റാങ്ക് പട്ടികകള്‍ നീട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജ യന്‍. മൂന്നു വര്‍ഷം കാലാവധി കഴിഞ്ഞ പട്ടിക കളാണ് റദ്ദാക്കുന്നത്. ഇതില്‍ കൂടുതല്‍ റാങ്ക് ലിസ്റ്റ് നീട്ടണമെങ്കില്‍ പ്രത്യേക നിബന്ധനകളുണ്ട്. കോവിഡ് കാലമായിട്ടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെ യ്യുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ല. റാങ്ക് പട്ടികയിലെ എല്ലാവരേയും എടുക്കണമെന്ന വാദം ശരിയല്ലെന്നും നിയമനം പരമാവധി പിഎസ്സി വഴി നടത്തുകയാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യ മന്ത്രി പറഞ്ഞു.
പിഎസ്സി റാങ്ക് പട്ടിക നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തരപ്രമേയ നോട്ടീ സിന് നിയമസഭയില്‍ മറുപടി പറയുകയായി രുന്നു മുഖ്യമന്ത്രി. സാധാരണ ഗതിയില്‍ ഒരു പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷമാണ്. ഒരു വര്‍ഷത്തിനിടയില്‍ പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ടില്ലെങ്കില്‍ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെയോ, മൂന്നു വര്‍ഷമോ ഏതാണോ ആദ്യം അതുവരെ റാങ്ക് ലിസ്റ്റിന് കാലാവധിയുണ്ടാവും. ഓഗസ്റ്റ് 4ന് അവസാനിക്കുന്ന എല്ലാ റാങ്കുലി സ്റ്റുകളും മൂന്നു വര്‍ഷത്തെ കാലാവധി കഴിഞ്ഞവയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
അതേസമയം റാങ്ക് ലിസ്റ്റ് നീട്ടാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ മുടി മുറിച്ച് പ്രതിഷേധിച്ച്. കോവിഡ്, പ്രളയ കാലഘട്ടത്തില്‍ ഒഴിവുകള്‍ റിപ്പോ ര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അത് കണക്കിലെടുത്ത് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നമാണ് വനിതാ സിപിഒ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. ഓഗസ്റ്റ് 4 നാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. വനിതകളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണെന്ന് സര്‍ ക്കാര്‍ ചര്‍ച്ചക്ക് പോലും തയ്യാറാകുന്നില്ലെന്നും പ്രതിഷേക്കാര്‍ ആരോപിച്ചു.