തുടര്‍ച്ചയായ എട്ടാം വിജയം പ്രതീക്ഷിച്ചെത്തിയ പി സി ജോര്‍ജിന് പൂഞ്ഞാറില്‍ കനത്ത തോല്‍വി നേരിട്ടതോടെ ഈരാറ്റുപേട്ടയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്റര്‍
കോട്ടയം : തുടര്‍ച്ചയായ എട്ടാം വിജയം പ്രതീക്ഷിച്ചെത്തിയ പി സി ജോര്‍ജിന് പൂഞ്ഞാറില്‍ കനത്ത തോല്‍വി നേരിട്ടതോടെ ഈരാറ്റുപേട്ടയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്റര്‍. പി.സി ജോര്‍ജി ന്റെ ജനന തിയതിയും വോട്ടെണ്ണല്‍ ദിനമായ ഇന്ന് മരണതിയതിയുമായാണ് ഫ്‌ലക്‌സില്‍ നല്‍കി യിരിക്കുന്നത്. ഫ്ളക്സിലെ പി.സിയുടെ മുഖം കരി ഉപയോഗിച്ച വികൃതമാക്കിയിട്ടുണ്ട്.പി. സി ജോര്‍ ജിന്റെ പ്രചരണ പോസ്റ്ററിന് മുകളിലായി ജനന തിയ്യതിയും മരണ തിയ്യതിയും ഒട്ടിച്ചു വെക്കു കയാ യിരുന്നു.
11,404 വോട്ടിനാണ് പി സി ജോര്‍ജ് തോറ്റത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തു ങ്കുലാണ് ഇവിടെ ജയിച്ചത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ടോമി കല്ലാണിയ്ക്ക് ഒരു ഘട്ടത്തിലും പോരാട്ടം കാഴ്ച വെക്കാനായില്ല.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്, സൗകര്യമുള്ളവര്‍ മാത്രം തനിക്ക് വോട്ട് ചെയ്താല്‍ മതിയെന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു.അദ്ദേഹത്തി ന്റെ തോല്‍വിയ്ക്ക് പിന്നാലെ ഈ പ്രസ്താവന വെച്ച് നിരവ ധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. നിലവില്‍ എല്‍ ഡി എഫ് 98 സീറ്റുകളിലും യു ഡി എഫ് 41 സീറ്റുകളിലും എന്‍ ഡി എ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
1996 മുതല്‍ പി.സി ജോര്‍ജാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 1996 മുതല്‍ 2006 വരെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് പിസി മത്സരിച്ചത്. എന്നാല്‍ 2011ല്‍ കേരള കോണ്‍ഗ്രസ് (എം) ന്റെ കൂടെയായിരുന്നു മത്സരം. 2016 ല്‍ അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പൂഞ്ഞാറില്‍ നിന്നും വിജയിച്ചു











