സിപിഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി യുമാണ് അഡ്വ.പി സതീദേവി
തിരുവനന്തപുരം:സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി സതീദേവിയെ നിയമി ച്ചു. ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും. സിപിഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ്.
2004ല്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ട് കോഴിക്കോട്ട് അഭിഭാഷകയായി പ്രവര്‍ത്തിച്ച പി സതീദേവി വിദ്യാര്‍ഥി – യുവജന പ്രസ്ഥാനത്തിലൂ ടെയാണ് പൊതുപ്രവര്‍ത്തനത്തില്‍ സജീമവമായത്.2009ലും പാര്‍ലമെന്റിലേക്ക് മത്സരിച്ചെ ങ്കിലും തോറ്റു.
എം സി ജോസഫൈന്‍ രാജിവച്ച ഒഴിവിലാണ് സതീദേവിയുടെ നിയമനം. സ്ത്രീധന പീഡനം സംബ ന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് മോശ മായി പെരുമാറിയതിനെ തുടര്‍ന്നാണ് മുന്‍ അധ്യക്ഷ എം സി ജോസഫൈനെ മാറ്റിയത്. കാലാവധി അവസാനിക്കാന്‍ എട്ട് മാസം ബാക്കിയുള്ളപ്പോഴാ യി രുന്നു ജോസ്‌ഫൈന്‍ രാജിവെച്ചത്.
സിപിഎം കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി പരേതനായ എം ദാസന്റെ ഭാര്യയാണ്. സിപിഎം സം സ്ഥാന സമിതി അംഗം പി ജയരാജന്റെ സഹോദരിയുമാണ്.