യുഎഇ റെസിഡന്‍സി തെളിയിക്കാന്‍ പാസ്‌പോര്‍ട്ടിലെ വീസ സ്റ്റാംപിംഗ് നിര്‍ത്തിയതോടെ പുതിയ മാര്‍ഗങ്ങള്‍ തേടണം
അബുദാബി : പ്രവാസികള്‍ക്ക് താമസ വീസ പാസ്‌പോര്‍ട്ടില്‍ സ്റ്റാംപ് ചെയ്യുന്ന സംവിധാനം യുഎഇ അവസാനിപ്പിച്ചതോടെ റെസിഡന്‍സി തെളിയിക്കുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ അധികൃതര്‍ വിശദീകരിച്ചു.
താമസ വീസ പതിക്കുന്നതിന് പകരം എമിറേറ്റ്‌സ് ഐഡിയിലെ ഇലക്ട്രോണിക് ചിപ്പില്‍ റെസിഡന്‍സി വിവരങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.
ഏപ്രില്‍ പതിനൊന്നു മുതലാണ് പാസ്‌പോര്‍ട്ടില്‍ വീസ സ്റ്റാംപ് ചെയ്യുന്നത് യുഎഇ താമസ-കുടിയേറ്റ വകുപ്പ് അവസാനിപ്പിച്ച് എമിറേറ്റ്‌സ് ഐഡിയിലേക്ക് ഈ വിവരങ്ങള്‍ രേഖപ്പെടുത്തി തുടങ്ങിയത്.
എമിറേറ്റ്‌സ് ഐഡിയാകും ഇനിമുതല്‍ താമസ വീസയുടെ തെളിവായി ഹാജരാക്കേണ്ടത്. എന്നാല്‍, താമസ വീസയുടെ കോപ്പിക്കായി വീസ സ്റ്റിക്കര്‍ പതിപ്പിച്ച പാസ്‌പോര്‍ട്ട് കോപ്പി ഹാജരാക്കുക സാധ്യമല്ല. ഇതിനായി, എമിറേറ്റ്‌സ് ഐഡി ഫിസിക്കലായി ഉപയോഗിക്കാനാകും.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി എമിറേറ്റ്‌സ് ഐഡി അവരുടെ കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ സൈ്വപ് ചെയ്താല്‍ മതിയാകും വിവരങ്ങള്‍ ലഭിക്കാന്‍.
ഇതിനൊപ്പം വിര്‍ച്വല്‍ വീസ സ്റ്റാംപിംഗ് സൗകര്യവും ലഭ്യമാണ്. റെസിഡന്‍സി സ്റ്റിക്കര്‍ ഐസിപി മൊബൈല്‍ അപ് വഴിയും ലഭിക്കും. ഇതിന്റെ കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിച്ച് വെയ്ക്കാനാകുമാകും.
താമസ-കുടിയേറ്റ വകുപ്പിന്റെ മുദ്രയോടുകൂടിയ റെസിഡന്‍സി വീസ ആവശ്യമുള്ളവര്‍ക്ക് ഇത് www.icp.gov.ae എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകുകയും ചെയ്യും.












