കുവൈത്ത് സിറ്റി : കുവൈത്തിലെ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ ഇന്ന് വൈകിട്ട് പ്രാദേശിക സമയം 5.30 മുതല്‍ ഞായറാഴ്ച പുലർച്ചെ 3.30 വരെ പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ദയ്യായിലെ എംബസി ആസ്ഥാനം കൂടാതെ കുവൈത്ത്‌സിറ്റി, ജഹ്‌റ, ജലീബ് അല്‍ ഷുവൈഖ്, ഫഹഹീല്‍ തുടങ്ങിയ ഔട്ട് സോഴ്‌സിങ് കേന്ദ്രങ്ങളിലും ഈ സമയങ്ങളിൽ തത്കാല്‍ അടക്കമുള്ള പാസ്‌പോര്‍ട്ട്, പിസിസി സേവനങ്ങള്‍ തടസ്സപ്പെടും. എന്നാല്‍ ഇവിടങ്ങളിലെല്ലാം കോണ്‍സുലര്‍, വീസ സേവനങ്ങള്‍ ലഭ്യമാകുമെന്ന് എംബസി വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.
