പുതിയ പാലം നിര്‍മിക്കാന്‍ ഏതാണ്ട് 18 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
യുഡിഎഫ് ഭരണകാലത്തെ നഗ്നമായ അഴിമതിയാണ് പാലാരിവട്ടം പാലം നിര്‍മാണത്തില്‍ ഉണ്ടായത്. തെറ്റുചെയ്തവരെ എല്ലാവരെയും നിയമത്തിന്റെ മുന്നില്‍ക്കൊണ്ടുവരും. അഴിമതി നടത്തിയ ആരും രക്ഷപെടില്ല. ഖജനാവ് കൊള്ളയടിച്ചവരെക്കൊണ്ട് കണക്ക് പറയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലം പൊളിച്ചുപണിയണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. പാലം പൊളിക്കുന്നതിനുമുന്പ് ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതി അനുമതി നല്‍കിയത്.
ഗതാഗതത്തിന് തുറന്ന് നല്‍കി ഒരു വര്‍ഷത്തിനുള്ളിലാണ് പാലത്തിന്റെ വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്. പ്രാഥമിക പരിശോധനയില്‍ ഗുരുതര പ്രശ്‌നമുണ്ടെന്ന്‍ കണ്ടെത്തി. തുടര്‍പരിശോധനകള്‍ക്കായി ഇ ശ്രീധരനെയും മദ്രാസ് ഐഐടിയെയുമാണ് ചുമതലപ്പെടുത്തിയത്. പാലത്തിന് ബലക്ഷയമുണ്ടെന്നും കേവല പുനരുദ്ധാരണംകൊണ്ട് പാലത്തെ ശക്തിപ്പെടുത്താനാകില്ലെന്നും പൊളിച്ചുപണിയണമെന്നുമാണ് ശ്രീധരന്‍ നല്‍കിയ റിപ്പോര്‍ട്ട്.
ശ്രീധരന്റെ നിര്‍ദ്ദേശം സ്വീകരിച്ച് പാലത്തിന്റെ പൊളിച്ചുപണി ചുമതവല അദ്ദേഹത്തെ തന്നെ സര്‍ക്കാര്‍ ഏല്‍പ്പിച്ചു. ഈ ഘട്ടത്തിലാണ് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ നിര്‍ദ്ദേശമായ ഭാരപരിശോധന ഹൈക്കോടതി അംഗീകരിച്ചു. എന്നാല്‍ ജനങ്ങളുടെ സുരക്ഷയെ കരുതി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സര്‍ക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാലം












