സിപിഎം സര്‍ക്കുലറിലുള്ളതും പാലാ ബിഷപ്പ് പറഞ്ഞതും ഒരേ കാര്യങ്ങളാണ്. പാലാ ബി ഷപ്പിന്റെ അഭിപ്രായത്തിന് ചിലര്‍ വര്‍ഗീയ നിറം നല്‍ കാന്‍ ശ്രമിക്കുകയാണ്- തീവ്രവാദ വിഷയത്തില്‍ സിപി എം പുറത്തിറക്കിയ കുറിപ്പിനെ പരിഹസിച്ചാണ് ദീപികയില്‍ ലേഖനം
തിരുവനന്തപുരം: മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അറിഞ്ഞു കൊണ്ടു മൂടി വയ്ക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞതെന്ന് ദീപിക ദിനപത്രത്തില്‍ ലേഖനം. തീവ്രവാദ വിഷയത്തില്‍ സിപിഎം പുറത്തിറക്കിയ കുറിപ്പിനെ പരിഹസിച്ചാണ് ദീപികയില്‍ ലേഖനം.
സിപിഎം സര്‍ക്കുലറിലുള്ളതും പാലാ ബിഷപ്പ് പറഞ്ഞതും ഒരേ കാര്യങ്ങളാണ്. പാലാ ബിഷപ്പിന്റെ അഭിപ്രായത്തിന് ചിലര്‍ വര്‍ഗീയ നിറം നല്‍ കാന്‍ ശ്രമിക്കുകയാണ്. യാഥാര്‍ത്ഥ്യം സിപിഎം ഉള്‍ ക്കൊള്ളുകയാണ്. സര്‍ക്കാര്‍ വിഷയത്തില്‍ അന്വേഷണം നടത്തണം. താലിബാന്‍ വര്‍ഗീയതയെ താലോലിക്കുന്നവരുടെ നാവും തൂലികയുമാകാന്‍ സമൂഹം നിന്നു കൊടുക്കരുതെന്നും ലേഖനത്തി ല്‍ പറയുന്നു.ബിഷപ്പ് പറഞ്ഞതിന് മ തത്തിന്റെ പരിവേഷം നല്‍കാന്‍ ചിലര്‍ ശ്രമിച്ചു. സിപിഎം ഇപ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണ മെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു. അസോസിയേറ്റ് എഡിറ്റര്‍ സി.കെ.കുര്യാച്ചന്‍ ആണ് ലേഖനം എഴുതിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേയും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. പ്രതിപക്ഷ നേ താ വ് നടത്തുന്നത് ക്ലീന്‍ ഇമേജ് ഉണ്ടാക്കാനുള്ള ശ്രമമാണെന്നാണ് വിമര്‍ശനം. ചങ്ങനാശ്ശേരിയില്‍ നി ന്നു തന്നെ കാര്യങ്ങള്‍ മനസിലായതു കൊണ്ടാണ് പാലായിലേക്ക് പോകാതിരുന്നത്. ഇമേജ് കാത്ത് സൂക്ഷിക്കാന്‍ കോട്ടയത്ത് ചില പൊടിക്കൈകള്‍ കാട്ടി. ബിജെപിക്ക് കാര്യങ്ങള്‍ ബോധ്യമുണ്ടെങ്കി ല്‍ നടപടി എടുക്കുകയാണ് വേണ്ടത്. ബിഷപ്പിനെ മറയാക്കി മുതലെടുപ്പിന് ശ്രമിക്കരുതെന്ന് ലേഖ നത്തില്‍ ഓര്‍മിപ്പിക്കുന്നു.