പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാര്‍ മരിച്ച നിലയില്‍ കണ്ടെത്തി.പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ വലയില്‍ മരിച്ച നിലയില്‍ കണ്ടത്
പാലക്കാട്: പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാരെ ദുരൂഹ സാ ഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പാലക്കാട് മുട്ടിക്കുളങ്ങര പൊലീ സ് ക്യാമ്പിലെ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകി ലെ വലയില്‍ മരിച്ച നിലയില്‍ കണ്ടത്. മരണകാരണം വ്യക്തമല്ല.
കഴിഞ്ഞദിവസം ഇവരെ കാണാനില്ലെന്ന് കാണിച്ച് ഹേമാംബിക നഗര്‍ പൊ ലീസില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്കായി അന്വേഷണം ശക്തമാ കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഒരാള്‍ ഡ്യൂ ട്ടിയിലുണ്ടായിരുന്നുവെന്നും മറ്റൊരാള്‍ അവധി യി ലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പൊള്ളലേ റ്റ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതിനാല്‍ ഷോക്കേറ്റാണ് മ രണം സംഭവിച്ച തെന്നും സംശയിക്കുന്നുണ്ട്.
മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദഗ്ദ്ധരും പരിശോധന നടത്തുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എ ത്തിയിട്ടുണ്ട്. വയലില്‍ രണ്ടു ഭാഗത്തായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയ ത്. ഈ സ്ഥലങ്ങളില്‍ ഷോക്കേല്‍ക്കാനുള്ള സാദ്ധ്യത തീരെയില്ലെന്നാണ് നാ ട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നത്.