പൊലീസും നാട്ടുകാരും പെട്ടെന്ന് ഇടപെട്ടതിനാല്‍ തീ പടരുന്നത് തടഞ്ഞതിനാല്‍ വലിയ അപകടം ഒഴിവാക്കാനായി. അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകള്‍ തീ അണച്ചു
പാലക്കാട്: മണ്ണുത്തി ദേശീയപാതയില്‍ ആലത്തൂര്‍ സ്വാതി ജങ്ഷനില്‍ ഡീസല്‍ ടാങ്ക് പൊട്ടി ലോറിക്കു തീ പിടിച്ചു. പൊലീസും നാട്ടുകാരും പെട്ടെന്ന് ഇടപെട്ടതിനാല്‍ തീ പടരുന്നത് തടഞ്ഞ തിനാല്‍ വലിയ അപകടം ഒഴിവാക്കാനായി. അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകള്‍ തീ അണച്ചു.
ഇന്ന് വൈകീട്ടാണു തീ പിടിത്തമുണ്ടായത്. പെരുമ്പാവൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പ്ലൈവുഡു കളുമായി പോവുകയായിരുന്ന ലോറി സ്വാതി ജങ്ഷനില്‍ സിഗ്‌നലിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടു. പി ന്നാലെ വലിയ ശബ്ദത്തോടെ ഇന്ധന ടാങ്ക് പൊട്ടി തീ പിടിക്കുകയായിരുന്നു. ഡ്രൈവറും ക്ലീനറും ഒാടി രക്ഷപ്പെട്ടു.
ഡീസല്‍ റോഡില്‍ വ്യാപിച്ചു മറ്റു വാഹനങ്ങള്‍ക്കടുത്തെത്തുമ്പോഴേക്കും ലോറിക്കു സമീപമുണ്ടാ യിരുന്ന വാഹനങ്ങള്‍ അതിവേഗം സര്‍വീസ് റോഡുകളിലേക്കു മാറ്റി. റോഡരികിലെ മരത്തിനും തീ പിടിച്ചു. പ്ലൈവുഡിനൊപ്പം ലോറിയും കത്തുകയായിരുന്നു.











